റോം: കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ മല്‍സരത്തിനിടെ കുഴഞ്ഞവീണ ഫിയൊറന്റീനാ താരം എഡ്വാര്‍ഡോ ബോവിന്റെ നില തൃപ്തികരം. ഇന്റര്‍മിലാനെതിരായ മല്‍സരത്തിലാണ് ഇറ്റലിയുടെ ഫിയറൊന്റീനാ താരം എഡ്വാര്‍ഡോ കുഴഞ്ഞ് വീണത്. എഎസ് റോമയില്‍ നിന്ന് ലോണില്‍ ഫിയറൊന്റീനയ്ക്കായി കളിക്കുന്ന താരമാണ് 22കാരനായ എഡ്വാര്‍ഡോ. മല്‍സരം തുടങ്ങി 16ാം മിനിറ്റിലാണ് എഡ്വാര്‍ഡോ കുഴഞ്ഞു വീണത്. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. നിലവിലെ താരത്തിന്റെ നില തൃപ്തികരമാണെന്ന് ക്ലബ്ബ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ താരത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രസ്താവന പുറത്തിറക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group