കൊളംബോ: ട്വന്റി-20 ലോകകപ്പ് നേടിയ ആവേശത്തില്‍ ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ ഞെട്ടിക്കുന്ന തോല്‍വി നേരിട്ടിരുന്നു. ട്വന്റി-20 പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ പരിശീലകളരിയെന്ന പോലെ ലങ്കയ്ക്കിറങ്ങിയതായിരുന്നു പേരുകേട്ട ഇന്ത്യന്‍ നിര. എന്നാല്‍ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകരുകയായിരുന്നു. ഈ ടോപ് ഓര്‍ഡറിനെ തകര്‍ത്തത് മറ്റാരുമല്ല ലങ്കന്‍ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായിയാണ്. ഒറ്റ ദിവസം കൊണ്ട് ലോക ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരിക്കുകയാണ് വാന്‍ഡര്‍സായ്. വിരാട് കോഹ് ലി, രോഹിത്ത് ശര്‍മ്മ തുടങ്ങിയ എണ്ണം പറഞ്ഞ ആറ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റാണ് വാന്‍ഡര്‍സായി ഇന്നലെ വീഴ്ത്തിയത്. 10 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് വാന്‍ഡര്‍സായിയുടെ നേട്ടം. ഫലമോ 32 റണ്‍സിന്റെ മിന്നും ജയം.
ശിവം ഡുബേ(0), ശ്രേയസ് അയ്യര്‍ (7), കെ എല്‍ രാഹുല്‍ (0), ശുഭ്മാന്‍ ഗില്‍ (35) എന്നിവരെയും വാന്‍ഡര്‍സായി പുറത്താക്കിയിരുന്നു. കോഹ്‌ലിക്ക് വെറും 14 റണ്‍സ്മാത്രമാണ് നേടാനായത്. 64 റണ്‍സെടുത്ത് വന്‍മതിലായി നിന്ന രോഹിത്തിനെ പുറത്താക്കിയതാണ് വാന്‍ഡര്‍സായിയുടെ നേട്ടം.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ചരിത്രമെടുത്താല്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ആറാമത്തെ പ്രകടനം കൂടിയാണ് അദ്ദേഹം തന്റെ പേരില്‍ കുറിച്ചത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 2000ത്തില്‍ ഷാര്‍ജയില്‍ നടന്ന കളിയില്‍ ഇന്ത്യക്കെതിരേ 30 റണ്‍സിനു ഏഴു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്.
കൊളംബോയില്‍ പാകിസ്താനുമായുള്ള ട്വന്റി-20 മല്‍സരത്തിലൂടെ 2015ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34കാരനായ വാന്‍ഡര്‍സായുടെ അരങ്ങേറ്റം. ഏകദിനത്തിലും 2015ല്‍ തന്നെയാണ് അദ്ദേഹം അരങ്ങേറിയത്. ട്വന്റിയില്‍ ഇതുവരെ 14 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം ഏഴു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ന്യൂസിലാന്‍ഡുമായി കന്നി ഏകദിനത്തില്‍ കളിച്ച വാന്‍ഡര്‍സായ് ഇതുവരെ വെറും 22 മല്‍സരങ്ങളില്‍ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് 33 വിക്കറ്റുകളുമാണ്. ബാറ്റിങില്‍ 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.