തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 39 റണ്‍സിന് പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. കാലിക്കറ്റ് ഉയര്‍ത്തിയ 197 റണ്‍സ് പിന്തുടരാന് ഇറങ്ങിയ കൊച്ചിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഷോണ്‍ റോജര്‍ ആണ് കൊച്ചിയുടെ ടോപ് സ്കോറര്‍. താരം 34 പന്തില്‍ 45 റണ്‍സ് നേടി. അനൂജ് ജോട്ടിന്‍(20), സിജോമോന്‍ ജോസഫ് (22) മനു കൃഷ്ണന് (24) എന്നിവരാണ് കൊച്ചി നിരയില്‍ രണ്ടക്കം കടന്നവര്‍. കാലിക്കറ്റിനായി അഖില്‍ സകറിയ നാല് വിക്കറ്റ് നേടി. അഭിജിത്തും നിഖിലും രണ്ട് വീതം വിക്കറ്റും കാലിക്കറ്റിനായി നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. അര്‍ദ്ധശതകം നേടിയ വിക്കറ്റ് കീപ്പര്‍ മറുതുങ്ങല് റഷീദ് അജിനാസും (39 പന്തില്‍ 57) സല്മാന് നിസാറും (38 പന്തില്‍ 55)വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് കാലിക്കറ്റിന് മികച്ച സ്കോര്‍ ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സാണ് അടിച്ചെടുത്തത്. 19 പന്തില്‍ 37 റണ്‍സെടുത്ത് അന്‍ഫാലും ഗ്ലോബ്സ്റ്റാഴ്സിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നു. ഓപ്പണ്‍ര്‍മാരായ രോഹന് കുന്നുമല്(ക്യാപ്റ്റന്‍), സഞ്ജയ് രാജ്, അരുണ്‍ എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ ആയില്ല. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി.