മുംബൈ– ഓസ്‌ട്രേലിയക്കെതിരെ ഈ മാസം തുടക്കം കുറിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തിരിച്ചെത്തിയയതാണ് ഏറ്റവും സവിശേഷത എങ്കിലും ടീമിനെ നയിക്കുക ശുഭ്മാന്‍ ഗില്ലാകും. ജസ്പ്രീംത് ബുംറക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേൽക്കും.
ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലി തിരിച്ചെത്തിയത് തന്നെയാണ് ആരാധകർക്കും ആവേശം നൽകുന്നത്. ഏഴു മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. അവസാനമായി ഇരുവരും കളിച്ചത് ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്
മലയാളി താരം സഞ്ജു അടങ്ങുന്ന ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെട്ട എല്ലാവരും ടി-20 ടീമിലും ഉൾപെട്ടിട്ടുണ്ട്. കൂടെ നിതീഷ് കുമാര്‍ റെഡ്ഡിയെയും ചേർത്തു എന്നതാണ് ഏക മാറ്റം.
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.
ടി-20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് ,വാഷിംഗ്ടണ്‍ സുന്ദര്‍.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്. അടുത്ത വർഷം നടക്കുന്ന കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് തന്നെയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.