ന്യൂഡൽഹി– സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ നടക്കുന്ന ഈ ടൂർണമെന്റിനായി യുവതാരങ്ങൾക്ക് ഊന്നൽ നൽകിയാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ സഞ്ജു സാംസൺ ടീമിൽ ഇടം നേടി, അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണിങ് റോൾ ഏറ്റെടുക്കും.
സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിനെ പിന്തുണയ്ക്കും. എന്നാൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവർക്ക് സ്ക്വാഡിൽ ഇടം ലഭിച്ചില്ല.
ബൗളിങ് നിരയിൽ ജസ്പ്രീത് ബുമ്ര മുന്നിൽ നിന്ന് നയിക്കും. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ, അർഷദീപ് സിങ്, ഹർഷിത് റാണ എന്നിവർ ബുമ്രയ്‌ക്കൊപ്പം പേസ് ആക്രമണത്തിന്റെ ചുമതല വഹിക്കും.
ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീം-:
സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ശുദ്‌മാൻ ഗിൽ(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ,തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ(വിക്കറ്റ്‌കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്