ഹവാന: വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ഡ്വയിന്‍ ബ്രാവോ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറായ ബ്രാവോ നേരത്തെ ദേശീയ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. നിലവില്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം. അടുത്തിടെ താരത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് 41കാരനായ ബ്രാവോ വിരമിക്കാന്‍ തീരുമാനിച്ചത്. 2021 ലാണ് ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഐപിഎല്‍ ക്ലബ്ബ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് കോച്ചായിരുന്നു. പുതിയ സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി പ്രവര്‍ത്തിക്കും. അല്‍പ്പം മുമ്പാണ് ചെന്നൈയുമായി വേര്‍പിരിഞ്ഞ പ്രഖ്യാപനം ബ്രാവോ നടത്തിയത്. ഇന്ത്യന്‍ കോച്ചായി ഗൗതം ഗംഭീര്‍ ചുമതലയേറ്റ സ്ഥാനത്തേക്കാണ് കെകെആര്‍ ബ്രാവോയെ കൊണ്ടുവരുന്നത്.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ചിരുന്നു. 2021 ലാണ് കോച്ചിങ് മേഖലിയിലേക്ക് തിരിഞ്ഞത്. ഐപിഎല്ലില്‍ ഒരു സീസണില്‍ മുംബൈയ്ക്കായും ഒരു സീസണില്‍ ഗുജറാത്തിനായും കളിച്ചിരുന്നു. ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ്(182). 582 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്ന് 631 വിക്കറ്റാണ് ബ്രാവോയുടെ പേരിലുള്ളത്. വെസ്റ്റ്ഇന്‍ഡീസിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഒന്നാം നമ്പര്‍ ബൗളറായിരുന്നു ബ്രാവോ. 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ബ്രാവോ അവസാനം കുറിക്കുന്നത്.