ന്യൂഡൽഹി – 2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ അംഗീകാരം നൽകി.
ഇന്ന് നടന്ന ഒളിമ്പിക്ക് അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിലാണ് അംഗീകാരം നൽകിയത്. അഹമ്മദാബാണ് പ്രധാനവേദിയാവുക. അന്തിമ ബിഡ് രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. നവംബറിൽ ആതിഥേയ നഗരങ്ങളെ തീരുമാനിക്കും.
കാനഡ മത്സരത്തിൽ നിന്നും പിൻമാറിയതോടെ 2030 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പങ്കെടുക്കാനുള്ള സാധ്യത വർധിച്ചു. കോമൺവെൽത്ത് സ്പോർട്സിന്റെ ഒരു വലിയ പ്രതിനിധി സംഘം ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group