ബെംഗളൂരു: ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്ലില്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് പിന്‍ബലത്തില്‍ ബെംഗളൂരു എഫ്സി ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ തിരിച്ചെത്തി സമനില പിടിച്ചിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബെംഗളൂരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്സ് വല കുലുക്കി.
കളി തുടങ്ങി എട്ടാം മിനിറ്റില്‍തന്നെ ബെംഗളൂരു ലീഡെടുത്തു. വിങ്ങില്‍ നിന്ന് റയാന്‍ വില്യംസ് നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. ഛേത്രിയുടെ സീസണിലെ ആറാം ഗോളാണിത്. 39-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ മുന്നേറി മനോഹരമായൊരു സ്ട്രൈക്കിലൂടെ റയാന്‍ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചുപിടിച്ചു. 57-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ബ്ലാസ്റ്റേഴ്സിന് ലൈഫ്ലൈന്‍ നല്‍കിയതിന് ശേഷം 67-ാം മിനിറ്റില്‍ ഫ്രെഡി സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സന്ദര്‍ശകരുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഗോളുകള്‍ പിറന്നത്.
മത്സരത്തില്‍ 73-ാം മിനിറ്റില്‍ ഒരു ടാപ്പ്-ഇന്‍ ഉപയോഗിച്ച് അദ്ദേഹം ആതിഥേയരെ രണ്ടാം തവണ മുന്നിലെത്തിച്ചു. 40 കാരനായ സുനില്‍ ഛേത്രി എക്‌സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ സച്ചിന്‍ സുരേഷിനെ ഓഫ് സൈഡ് ട്രാപ്പിനെ മറികടന്ന് തന്റെ ഹാട്രിക് തികച്ചു.
ഛേത്രിക്ക് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ പത്ത് ഐഎസ്എല്‍ ഗോളുകള്‍ ഉണ്ട്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. ഈ സീസണില്‍ 11 ഐഎസ്എല്‍ മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് 21 ഗോളുകള്‍ വഴങ്ങിയിട്ടുണ്ട്.