ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ 241 റണ്‍സിന് പിടിച്ചുകെട്ടി ടീം ഇന്ത്യ. 49.4 ഓവറില്‍ പാകിസ്താനെ ഇന്ത്യ ഓള്‍ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാബര്‍ അസം പാകിസ്താന് മികച്ച തുടക്കം നല്‍കിയെങ്കിലും 8.2ാമത്തെ ഓവറില്‍ താരം പുറത്തായി. ഈ സമയം സ്‌കോര്‍ 41 റണ്‍സായിരുന്നു. ബാബര്‍ 23 റണ്‍സാണെടുത്തത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയും (10) പാകിസ്താന് പെട്ടെന്ന് നഷ്ടമായി.പിന്നീട് സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്താനെ പതിയെ കരകയറ്റി. സൗദ് 62ഉം റിസ്വാന്‍ 46 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 151ല്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് റിസ്വാന്‍ പുറത്തായി. പിന്നീട് വന്നവരില്‍ ഖുഷ്ദില്‍ 38 റണ്‍സെടുത്തു ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക്ക് പാണ്ഡെ രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group