കറാച്ചി: ചാംപ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്റിനോട് 60 റണ്‍സിന്റെ ഭീമന്‍ തോല്‍വിയാണ് പാകിസ്താന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് പാകിസ്ഥാന് മുന്നില്‍ 321 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ മറുപടി ബാറ്റിങില്‍ പാകിസ്ഥാന് 47.2 ഓവറില്‍ 260 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍ ഖുഷ്ദില്‍ (69) ആണ്. ബാബര്‍ അസം 64 ഉം സല്‍മാന്‍ അലി അഗാ ഉം റണ്‍സെടുത്തു.ന്യൂസിലന്റിനായി ഒ റൗര്‍ക്കേ, സാന്റനര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ന്യൂസിലന്റിനായി യങും (107) ലഥാമും (118) സെഞ്ചുറി നേടി. ഫിലിപ്പ്‌സ് 61ഉം റണ്‍സെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group