ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫിക്‌സച്ചര്‍ പുറത്ത് വിട്ട് യുവേഫ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടോപേഴ്‌സായ ലിവര്‍പൂളിന് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയാണ് എതിരാളികള്‍. ചാംപ്യന്‍സ് ലീഗിലെ അതികായകരായ റയല്‍ മാഡ്രിഡ് നേരിടുക നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ്. മറ്റൊരു സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ എതിരാളികള്‍ ബെന്‍ഫിക്കയാണ്. മറ്റൊരു അവസാന 16 പോരാട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യുണിക്കും ബയേണ്‍ ലെവര്‍കൂസനും നേരിടും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു ശക്തികളായ ആഴ്‌സണലിന്റെ എതിരാളികള്‍ ഡച്ച് ക്ലബ്ബ് പിഎസ് വി ഐന്തോവന്‍ ആണ്. മറ്റ് പോരാട്ടങ്ങളില്‍ ആസ്റ്റ്ണ്‍ വില്ല ക്ലബ്ബ് ബ്രൂഗിനെയും ബോറുസിയാ ഡോര്‍ട്ട്മുണ്ട് ലില്ലെയും ഫെയനൂര്‍ദ് -ഇന്റര്‍മിലാനെയും നേരിടും.മല്‍സരങ്ങള്‍ മാര്‍ച്ച് നാലിന് തുടങ്ങും. ഇരുപാദങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group