തേഞ്ഞിപ്പാലം: ദക്ഷിണേന്ത്യന്‍ സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്. ഇത് ആദ്യമായാണ് കാലിക്കറ്റ് കിരീടം നേടുന്നത്.നിരവധി തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും കാലിക്കറ്റിന് കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടിരുന്നു. കാരക്കുടി അളഗപ്പ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ അണ്ണാമലൈ സര്‍വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് പരാജയപ്പെടുത്തി.
ജയത്തോടെ പഞ്ചാബിലെ ജിഎന്‍എ സര്‍വകലാശാലിയല്‍ 11ന് തുടങ്ങുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനും കാലിക്കറ്റ് യോഗ്യത നേടി. ഫാറൂഖ് കോളേജ് കായിക വകുപ്പ് മേധാവി ഡോക്ടർ ഇർഷാദ് ഹസ്സനാണ് ടീമിന്റെ പരിശീലകന്‍. ജെ സി ഇളയിടത്താണ് സഹ പരിശീലക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group