ആംസ്റ്റര്‍ഡാം: കൊക്കെയ്ന്‍ കടത്തുകേസില്‍ ബെല്‍ജിയം ഫുട്ബോള്‍ താരം റഡ്ജാ നൈന്ഗോലാന് അറസ്റ്റില്‍. രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില് നിരവധി പേര് അറസ്റ്റിലായിരുന്നു. ഇതിലാണ് മിഡ്ഫീല്‍ഡറായ നൈന്‍ ഗോലാനും അറസ്റ്റിലായത്. ‘തെക്കേ അമേരിക്കയില്‍ നിന്ന് ആന്റ്വെര്‍പ് തുറമുഖം വഴി യൂറോപ്പിലേക്ക് കൊക്കെയ്ന്‍ ഇറക്കുമതി ചെയ്തതിന്റെയും ബെല്‍ജിയത്തില്‍ അത് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് 36കാരന്റെ അറസ്റ്റ്. ബെല്‍ജിയന്‍ സെക്കന്‍ഡ് ഡിവിഷനില്‍ ലോക്റെനുമായി താരം ദിവസങ്ങള്‍ക്ക് മുമ്പ് കരാര്‍ ഒപ്പിട്ടിരുന്നു. എ എസ് റോമാ, ഇന്റര്മിലാന് കാഗ്ലിയാരി, റോയല്‍ ആന്റ് വെര്‍പ് എന്നീ ക്ലബ്ബുകള്‍ക്കായി താരം കളിച്ചിരുന്നു. ബെല്‍ജിയത്തിനായി 30 മല്‍സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group