ക്യാംപ്നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മയ്യോര്‍ക്കയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 5-1ന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. മയ്യോര്‍ക്ക ലീഗില്‍ ആറാം സ്ഥാനത്താണ്. ഫെറാന്‍ ടോറസ്, ഡി ജോങ്, പൗ വിക്ടര്‍ എന്നിവര്‍ ഓരോ ഗോളും സൂപ്പര്‍ താരം റഫീന ഇരട്ട ഗോളും ബാഴ്‌സയ്ക്കായി നേടി. ലാമിന്‍ യമാല്‍, ഡി ജോങ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ക്ലബ്ബിനെ നേരിടും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വാന്‍ നിസ്റ്റല്‍ റൂയിക്ക് കീഴില്‍ ഇറങ്ങിയ ലെസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-1ന് ലെസ്റ്റര്‍ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അസിസ്റ്റന്റ് കോച്ചായിരുന്നു മുന്‍ നെതര്‍ലന്റ് ഇതിഹാസ താരം വാന്‍ നിസ്റ്റല്‍റൂയി.ലീഗില്‍ ലെസ്റ്റര്‍ 15ാം സ്ഥാനത്തും വെസ്റ്റ്ഹാം 14ാം സ്ഥാനത്തുമാണ്.