ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 161 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. സൂപ്പര്‍ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്‌സില്‍ ബോള്‍ ചെയ്യാനെത്തിയില്ല. ഓസീസ് നിരയില്‍ ഉസ്മാന്‍ ഖവാജ (41), സാം കോണ്‍സ്റ്റാസ്( 22 ) , ട്രാവിസ് ഹെഡ്( 34 ),വെബ്സ്റ്റര്‍ (39) എന്നിവര്‍ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ നേടി.
അതേ സമയം മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സില്‍ തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിന്റെ തുടക്കത്തില്‍ തന്നെ ബാക്കി വിക്കറ്റുകളും നഷ്ടമായിരുന്നു. 157 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നേടാനായത്. ജഡേജ 13 റണ്‍സെടുത്തും വാഷിംഗ്ടണ്‍ സുന്ദര്‍ 12 റണ്‍സെടുത്തും സിറാജ് നാല് റണ്‍സെടുത്തും ബുംമ്ര പൂജ്യം റണ്‍സിനും പുറത്തായി.
ഇന്നലെ റിഷഭ് പന്തിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് തുണയായിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ ഇന്നിങ്‌സില്‍ 33 പന്തില്‍ 61 റണ്‍സാണ്. പന്ത് കഴിഞ്ഞാല്‍ ജയ്സ്വാളാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ നാല് ഫോറുകള്‍ അടിച്ച താരം 22 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്ലി ആറ് റണ്‍സിനും ഔട്ടായി.
ഗില്ലും 13 റണ്‍സിന് ഔട്ടായി. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാര്‍ പക്ഷെ ഈ മത്സരത്തിലും ഫോം ഔട്ടായി. നാല് റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്. സ്‌കോട്ട് ബോളണ്ട് ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ കമ്മിന്‍സും വെബ്സ്റ്ററും ഒരു വിക്കറ്റും കമ്മിന്‍സ് മൂന്ന് വിക്കറ്റും നേടി. വിജയത്തോടെ പരമ്പര 2-1 ന് ഓസീസ് നേടി.