Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • ഖുലൈസ് കെ.എം.സി.സി എക്സലന്‍റ് അവാര്‍ഡ് മുഹമ്മദ് റിന്‍ഷിഫിന്
    • അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    • യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    • ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
    • ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന്‍ ഹോള്‍ഡിംഗ്‌സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    ഇന്ത്യന്‍ വനിതകള്‍ക്ക് കാത്തിരിക്കണം; ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ സെമിയില്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക13/10/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ: വനിതാ ട്വന്റി-20 ലോകകപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഓസ്‌ട്രേലിയന്‍ വനിതകള്‍ ലോകകപ്പ് സെമിയിലെത്തി. ഇന്ത്യയ്ക്ക് സെമി പ്രവേശനത്തിനായി കാത്തിരിക്കണം. ന്യൂസിലന്‍ഡ്- പാകിസ്താന്‍ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രവേശം.നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ നിലവില്‍ രണ്ടാമതാണ്.

    ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ആയുള്ളൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെ(20) നഷ്ടമായി. പിന്നാലെ സ്മൃതി മന്ദാന(6)ജെമീമ റോഡ്രിഗസും(16) കൂടാരം കയറി. നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ സ്‌കോറുയര്‍ത്തിയത്. റിച്ച ഘോഷ്(1), പൂജ വസ്ത്രാക്കര്‍ എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ധസെഞ്ചുറിയുമായി ഹര്‍മന്‍പ്രീത് കൗര്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

    നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഓസ്‌ട്രേലിയയെടുത്തത്. ഓപ്പണര്‍ ഗ്രേസ് ഹാരിസ്, തഹ്ലിയ മഗ്രാത്ത്, എല്ലിസ് പെറി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് 17 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗ്രേസ് ഹാരിസ്(40),തഹ്ലിയ മഗ്രാത്ത്(32)എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എല്ലിസ് പെറി(32), ഫോബെ ലിച്ച്ഫീല്‍ഡ്(15), അന്നാബെല്‍ സതര്‍ലാന്‍ഡ്(10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് അവസാനിച്ചു.ഇന്ത്യയ്ക്കായി രേണുക സിങ്, ദീപ്കി ശര്‍മ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    20-20 wc women
    Latest News
    ഖുലൈസ് കെ.എം.സി.സി എക്സലന്‍റ് അവാര്‍ഡ് മുഹമ്മദ് റിന്‍ഷിഫിന്
    23/07/2025
    അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    23/07/2025
    യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    23/07/2025
    ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
    23/07/2025
    ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന്‍ ഹോള്‍ഡിംഗ്‌സ്
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.