ലണ്ടന്‍: ബ്രെന്റ്ഫോര്‍ഡിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനു മുന്‍പ് ആഴ്സണല്‍ ടീമിലെ ചില താരങ്ങള്‍ക്ക് വൈറസ് ബാധയേറ്റതായി വെളിപ്പെടുത്തല്‍. പോരാട്ടത്തിനു കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ടീമിനു സാധിച്ചില്ലെന്നു മത്സര ശേഷം പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ വ്യക്തമാക്കി. ടീമിലെ ചില താരങ്ങള്‍ക്ക് വൈറസ് ബാധയെ തുടര്‍ന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും അതുകാരണം മത്സരത്തിനു കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചില്ലെന്നും ആര്‍ട്ടേറ്റ വെളിപ്പെടുത്തി.
മത്സരത്തില്‍ 1-3നാണ് ആഴ്സണല്‍ ജയിച്ചു കയറിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചടിച്ച് ജയം പിടിച്ചത്. കായ് ഹവേര്‍ട്സ്, ഡക്ലന്‍ റൈസ്, ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് തുടങ്ങിയവര്‍ക്കെല്ലാം വൈറസ് ബാധയുടെ അസ്വസ്ഥകളുണ്ടായിരുന്നു. ഇതില്‍ ഹവേര്‍ട്സ് മത്സരത്തിന് ഇറങ്ങിയില്ല. ഡക്ലന്‍ റൈസ്, ഒഡേഗാര്‍ഡ് എന്നിവര്‍ മുഴുവന്‍ സമയവും കളിച്ചില്ല.
മത്സരത്തില്‍ 13ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയാണ് ഗണ്ണേഴ്സ് തുടങ്ങിയത്. പിന്നീട് ഗബ്രിയേല്‍ ജെസ്യുസ്, മൈകല്‍ മെരിനോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരുടെ ഗോളുകളാണ് ടീമിന് ജയമൊരുക്കിയത്.