എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഭീമന്‍ ജയവുമായി ആഴ്‌സണല്‍. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 5-1നാണ് ആഴ്‌സണല്‍ വീഴ്ത്തിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം ആറ് പോയിന്റാക്കി കുറയ്ക്കാന്‍ ആഴ്‌സണലിന് സാധിച്ചു. ഒഡ്ഗാര്‍ഡ്, പാര്‍ട്ടേ, ലെവിസ്, കായ് ഹാവര്‍ട്‌സ്, നവനെരി എന്നിവരാണ് ഗണ്ണേഴ്‌സിനായി വലകുലിക്കിയത്. സിറ്റിയുടെ ആശ്വാസ ഗോള്‍ എര്‍ലിങ് ഹാലന്റാണ് നേടിയത്. സിറ്റി ലീഗില്‍ നാലാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. യുനൈറ്റഡ് ലീഗില്‍ 13ാം സ്ഥാനത്താണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഡിപ്പോര്‍ട്ടീവോ ആല്‍വ്‌സിനെ പരാജയപ്പെടുത്തി. 61ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.ലീഗില്‍ ബാഴ്‌സ 45 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 49 പോയിന്റുമായി റയല്‍ ഒന്നാമത് നില്‍ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group