ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ന്റെ സുവര്‍ണ കാലഘട്ടത്തിന് ബ്ലോക്കിട്ട് ആഴ്‌സണല്‍. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നടന്ന മല്‍സരത്തില്‍ സ്‌പോര്‍ട്ടിങിനെ 5-1ന് തകര്‍ത്ത് പ്രീമിയര്‍ ലീഗ് പ്രമുഖര്‍ ആഴ്‌സണല്‍. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി കരുത്തി തെളിയിച്ച സ്‌പോര്‍ട്ടിങിന് ഇന്നലെ മോശം ദിവസമായിരുന്നു. കോച്ച് റൂബന്‍ അമോറിം ക്ലബ്ബ് വിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോയത് സ്‌പോര്‍ട്ടിങിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. സീസണിലെ അവരുടെ ആദ്യ തോല്‍വിയാണ്. ആഴ്‌സണലിനായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, കായ് ഹാവര്‍ട്‌സ്, ഗബ്രിയല്‍ മഗാല്‍ഹെ്‌സ്, സാക്കാ,ട്രോസാര്‍ഡ് എന്നിവര്‍ വലകുലിക്കി.
മറ്റൊരു പോരാട്ടത്തില്‍ പിഎസ്ജിയെ തോല്‍പിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. മുപ്പത്തി എട്ടാം മിനിറ്റിലായിരുന്നു ബയേണിന്റെ വിജയഗോള്‍. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ നാലം ജയം നേടി ബാഴ്സലോണ. ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ തകര്‍ത്തത്. ബാഴ്സക്കായി സൂപ്പര്‍ താരം റൊബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. പത്താം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും പിന്നീട് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലുമാണ് ലെവന്‍ഡോസ്‌കിയുടെ ഗോള്‍ നേടിയത്.
ചാംപ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ നൂറാം ഗോള്‍ കൂടിയാണിത്. ചാംപ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(140), ലിയോണല്‍ മെസി(129) എന്നിവര്‍ മാത്രമാണ് ഇനി ലെവന്‍ഡോസ്‌കിക്ക് മുന്നിലുള്ളത്. 66-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് ബാഴ്സയുടെ മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ ആര്‍ബി ലെപ്‌സിഗിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാര്‍ട്ടാ പ്രാഗിനെ എതിരില്ലാത്ത ആറ് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തി.