റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കബ്ലിലെ മറ്റ് താരങ്ങള്‍ക്കും ബിഎംഡബ്ല്യൂ നല്‍കി അല്‍ നസര്‍. ഒരു കോടി 31ലക്ഷം വിലമതിക്കുന്ന കാറുകളാണ് അല്‍ നസര്‍ ടീമിലെ താരങ്ങള്‍ക്ക് നല്‍കിയത്. മിഡില്‍ ഈസ്റ്റില്‍ ബിഎംഡബ്ല്യൂ ഉല്‍പ്പന്നങ്ങളുടെ ഔദ്യോഗിക ഇറക്കുമതിക്കാര്‍ മുഹമ്മദ് യൂസഫ് നാഗി മോട്ടേഴ്‌സ് ആണ്. ഇവര്‍ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറുമായി പാര്‍ട്ട്ണര്‍ഷിപ്പുണ്ട്.
2027 വരെയുള്ള കരാറാണ് നാഗി മോട്ടേഴ്‌സിന് അല്‍ നസറുമായുള്ളത്. കരാറിന്റെ ഭാഗമായാണ് കാറുകള്‍ ഗിഫ്റ്റായി നല്‍കിയിരിക്കുന്നത്. യൂറോപ്പ്യന്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനും ഇറ്റാലിയന്‍ സീരി എ പ്രമുഖരായ എസി മിലാനുമായും ബിഎംഡബ്ല്യൂവിന് സമാനമായ കരാറുകളുണ്ട്.
കരാറിന്റെ ഭാഗമായി കളിക്കാര്‍ക്ക് ബിഎംഡബ്ല്യൂ ഐ5, ഐ7,എക്‌സ്എം മോഡലകളും നല്‍കാറുണ്ട്. ലൈസന്‍സ് പ്ലേറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്ന മോഡലാണ് ഇപ്പോള്‍ അല്‍ നസര്‍ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആഡംഭരം ഫുട്‌ബോള്‍ താരങ്ങളെ കണ്ടുമുട്ടുന്നു എന്നാല്‍ അല്‍ നസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.