സൂറിച്ച്: 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ യൂറോപ്പ്യന്‍ യോഗ്യതാ ഗ്രൂപ്പുകള്‍ പുറത്ത് വിട്ട് ഫിഫ. യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവടങ്ങളിലാണ് 2026 ലോകകപ്പ് നടക്കുന്നത്. 2025മാര്‍ച്ച് മുതല്‍ 2025 നവംബര്‍ വരെയുള്ള അഞ്ച് അന്താരാഷ്ട്ര ബ്രേക്കുകളിലായാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക. 12 ഗ്രൂപ്പുകളാണ് യൂറോപ്പില്‍ ആകെ ഉള്ളത്. എല്ലാ ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിച്ച് ജയിച്ച് യോഗ്യത നേടണം. 16 ടീമുകള്‍ക്കാണ് യോഗ്യത.
ഗ്രൂപ്പ് എ: ജര്‍മ്മനി/ഇറ്റലി (നേഷന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയി), സ്ലൊവാക്യ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്.
ഗ്രൂപ്പ് ബി: സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, സ്ലോവേനിയ, കൊസോവോ.
ഗ്രൂപ്പ് സി: പോര്‍ച്ചുഗല്‍/ഡെന്‍മാര്‍ക്ക് (നേഷന്‍സ് ലീഗിലെ പരാജിതര്‍), ഗ്രീസ്, സ്‌കോട്ട്ലന്‍ഡ്, ബെലാറസ്.
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്/ക്രൊയേഷ്യ (നേഷന്‍സ് ലീഗിലെ വിജയി), ഉക്രെയ്ന്‍, ഐസ്ലാന്‍ഡ്, അസര്‍ബൈജാന്‍.
ഗ്രൂപ്പ് ഇ: സ്പെയിന്‍/നെതര്‍ലാന്‍ഡ്സ് (നേഷന്‍സ് ലീഗിലെ വിജയി), തുര്‍ക്കി, ജോര്‍ജിയ, ബള്‍ഗേറിയ.
ഗ്രൂപ്പ് എഫ്: പോര്‍ച്ചുഗല്‍/ഡെന്‍മാര്‍ക്ക് (നേഷന്‍സ് ലീഗിലെ വിജയി), ഹംഗറി, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, അര്‍മേനിയ.
ഗ്രൂപ്പ് ജി: സ്പെയിന്‍/നെതര്‍ലാന്‍ഡ്സ് (നേഷന്‍സ് ലീഗിലെ പരാജയപ്പെട്ടവര്‍), പോളണ്ട്, ഫിന്‍ലാന്‍ഡ്, ലിത്വാനിയ, മാള്‍ട്ട.
ഗ്രൂപ്പ് എച്ച്: ഓസ്ട്രിയ, റൊമാനിയ, ബോസ്‌നിയ-ഹെര്‍സഗോവിന, സൈപ്രസ്, സാന്‍ മറിനോ.
ഗ്രൂപ്പ് ഐ: ജര്‍മ്മനി/ഇറ്റലി (നേഷന്‍സ് ലീഗിലെ പരാജിതര്‍), നോര്‍വേ, ഇസ്രായേല്‍, എസ്‌തോണിയ, മോള്‍ഡോവ.
ഗ്രൂപ്പ് ജെ: ബെല്‍ജിയം, വെയില്‍സ്, നോര്‍ത്ത് മാസിഡോണിയ, കസാഖ്സ്ഥാന്‍, ലിച്ചെന്‍സ്റ്റീന്‍.
ഗ്രൂപ്പ് കെ: ഇംഗ്ലണ്ട്, സെര്‍ബിയ, അല്‍ബേനിയ, ലാത്വിയ, അന്‍ഡോറ.
ഗ്രൂപ്പ് എല്‍: ഫ്രാന്‍സ്/ക്രൊയേഷ്യ (നേഷന്‍സ് ലീഗിലെ പരാജയപ്പെട്ടവര്‍), ചെക്ക് റിപ്പബ്ലിക്, മോണ്ടിനെഗ്രോ, ഫറോ ഐലന്‍ഡ്സ്, ജിബ്രാള്‍ട്ടര്‍