അൽകോബാർ: പ്രവാസി വെൽഫെയർ അൽകോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമം അസ്ക്കാൻ പാർക്കിൽ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് റഷീദ് ഉമർ ആമുഖം നടത്തി. റമദാൻ സന്ദേശം കോബാർ റീജിണൽ പ്രസിഡന്റ് ഖലീൽ റഹ്‌മാൻ അന്നദ്ക്ക കൈമാറി. നമ്മുടെ രാജ്യം ഇന്നഭിമുഖീകരിക്കുന്ന വംശീയ വർഗീയ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെ ഇത്തരം ഒത്തു കൂടലുകളും സ്നേഹ സംഗമങ്ങളും നടത്തേണ്ടത് മത സൗഹാർദ്ദത്തിനും രാജ്യത്തിൻറെ അഖണ്ഡതക്കും ആവശ്യമാണെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായം രേഖപ്പെടുത്തി. ഇ.പി.സി ട്രഷറർ നവീൻ കുമാർ,വൈസ് പ്രസിഡണ്ട് സിറാജ് തലശ്ശേരി, ഇല്യാസ്, ഷജീർ കെ.ടി, സുഷമ നവീൻ, റസീന റഷീദ്, ഫാജിഷ ഇല്യാസ്, ഷഹീദ സിറാജ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group