ജിദ്ദ – കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് നടക്കുന്ന പതിനഞ്ചാമത് എഡിഷൻ ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. ആർ എസ് സി ജിദ്ദ സിറ്റി സോൺ ഫിനാൻസ് സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 150 അംഗ സമിതിയാണ് നിലവിൽ വന്നത്. ജാബിർ നഈമി യോഗം ഉൽഘാടനം ചെയ്തു.
പ്രവാസി വിദ്യാർത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്കാരിക, സർഗാത്മക മികവുകൾ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബൽ തലത്തിൽ നടക്കുന്ന സാഹിത്യോത്സവിൽ ജിദ്ദ സിറ്റി സോൺ പരിധിയിലെ മഹ്ജർ, ഷറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളിൽ നിന്ന് വിജയികളായി ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിൽ 300 പ്രതിഭകൾ മത്സരിക്കും.
പതിനഞ്ചാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ‘സ്നേഹോത്സവ്‘ എന്ന പേരിൽ വിവിധതരം കഴിവുകളുള്ള (Neurodivergence) കുട്ടികളുടെ സർഗ്ഗാത്മകത ലോകത്തെ പൊതുവേദികളിലേക്കെത്തിക്കാൻ അവസരമൊരുക്കുന്നു. തൊഴിൽപരമായ തിരക്കുകൾ കാരണം പൊതുപരിപാടികളിൽ സജീവമാകാൻ കഴിയാത്ത കലാഹൃദയങ്ങൾക്കായി ‘കലോത്സാഹം‘ എന്ന പേരിലും സ്ത്രീകളുടെ ചിന്തകൾക്കും, അനുഭവങ്ങൾക്കും പങ്കുവെക്കലുകൾക്കുമായി ‘ഒരിടത്ത്‘ എന്ന പേരിൽ വനിത സംഗമങ്ങളും നടക്കും.
ഉസ്മാൻ മറ്റത്തൂർ സംഘാടകസമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി (ചെയർമാൻ), യാസർ അറഫാത് എ ആർ നഗർ (ജനറൽ കൺവീനർ). മറ്റു കൺവീനർമാർ ഇർഷാദ് കടമ്പോട്ട്, ഖലീൽ കൊളപ്പുറം, സുജീർ പുത്തൻപള്ളി, സ്വാദിഖ് ചാലിയാർ, യാസർ ഇന്ത്യനൂർ, ഹനീഫ ബെർക്ക, ബഷീർ തൃപ്രയാർ, അബൂബകർ, റസാഖ് എടവണ്ണപ്പാറ. സംഗമത്തിന് ഷമീർ കുന്നത്ത് സ്വാഗതം ആശംസിച്ചു.
യൂണിറ്റ് തലത്തിൽ തുടങ്ങുന്ന മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാവുന്ന നമ്പർ: 0597384123, 0530988545



