(കരുനാഗപ്പള്ളി) കൊല്ലം: യുവതിയുടെ കുളിസീൻ അവരറിയാതെ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി രണ്ട് സുഹൃത്തുക്കളെ കൂട്ടി രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് മൂവരും ചേർന്ന് മർദ്ദിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും ഒളിവിലാണ്. ഇവർ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്, അബ്കാരി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹോജറാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group