വാഷിങ്ടണ്‍: ദി ടാസ്ക്മാസറ്റര് എന്നറിയപ്പെടുന്ന റെസ്ലിങ് ഇതിഹാസം കെവിന് സള്ളിവന് അന്തരിച്ചു. പ്രശ്സത അമേരിക്കന്‍ റെസ്ലളറായ സാള്വിന്റെ മരണം 74ാം വയസ്സിലാണ് . വേള്‍ഡ് ചാംപ്യഷിപ്പ് ഓഫ് റെസ്ലിങിന്റെ മുഖഛായ തന്നെ മാറ്റിയ വ്യക്തിത്വമാണ് സാള്വിന്. ഈ വര്‍ഷം മെയ്യ് 12ന് നടന്ന ഒരു അപകടത്തെ തുടര്‍ന്ന് അദ്ദേഹം ചികില്‍സയിലായിരുന്നു.നിരവധി ശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു.
എന്നാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വന്നിട്ടില്ല. റെസ്ലിങ് ചരിത്രത്തിലെ അതുല്യവും സ്വാധീനവുമുള്ള വ്യക്തിയാണ് കെവിന്. 1970കളിലാണ് അദ്ദേഹം റെസ്ലിങ് കരിയറിലേക്ക് വരുന്നത്. 1980കളിലാണ് അദ്ദേഹം കരിയറിന്റെ ഉന്നതിയില്‍ എത്തിയത്. ഇരുട്ടിന്റെ രാജകുമാരന് എന്ന വിളിപ്പേരുള്ള കെവിന്റെ 1990കളിലെ ചാംപ്യന്‍ഷിപ്പുകള്‍ ഏറെ പ്രശ്സ്തമാണ്. പ്രമുഖ ഗുസ്തി താരങ്ങളായ ഹള്‍ക്ക് ഹോഗന്, ഡസ്റ്റി റോഡ്സ്, റോഡ് വാരിയേഴ്സ് എന്നിവരാണ് കെവിന്റെ പ്രധാന എതിരാളികള്‍. വേള്‍ഡ് റെസ്ലിങ് എന്റര്ടെയ്ന്മെന്റ് കെവിന്റെ മരണത്തില്‍ അനുശോചിച്ചു.