തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പോലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും അവർ പ്രതികരിച്ചു.
സിനിമാ മേഖലയിൽ നിലനിൽക്കുന്ന ജീർണിച്ച അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിലുള്ളത്. ഈ റിപോർട്ടനുസരിച്ച് പോലീസിന് കേസെടുക്കാമെന്നിരിക്കെ, സർക്കാർ ഇനിയും ഇരകൾ പരാതി നൽകണമെന്ന നിലപാട് സ്വീകരിക്കുന്നത് വേട്ടക്കാരെ സഹായിക്കുന്നതിന് തുല്യമാണെന്ന് വ്യാപകമായ വിമർശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അനുഭവസ്ഥർ പരാതി നൽകണമെന്നും പരാതി നൽകിയാൽ സർക്കാർ കേസ് എടുക്കുമെന്നുമാണ് പറഞ്ഞത്. എന്നാൽ, പരാതി ഇല്ലെങ്കിലും കേസ് എടുക്കാമെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അടക്കമുള്ളവർ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group