കാസർകോട്: മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ അറസ്റ്റ് ചെയ്തതായി കദ്രി പോലീസ് പറഞ്ഞു.
ആശുപത്രി മുറിയിൽ വെച്ച് യുവതിയെ പ്രതി പലതവണ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group