കൽപ്പറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തോട്ടാമൂല കുണ്ടാണംകുന്നിലെ പത്തുപേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിൽ കഴിയുന്നത്.
ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും ഇവരിൽ 22 വയസ്സുള്ള ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കോളറ സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group