തിരുവനന്തപുരം-മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടെന്നും രക്തൃമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരാവസ്ഥ അറിഞ്ഞയുടന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും ആശുപത്രിയിലെത്തി. അതിനിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പട്ടം എസ്‌യുടി ആശുപത്രിയിലെത്തി വി എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 ന് ആണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group