Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വടകരയിൽ കാര്യങ്ങൾ വർഗീയമായോ, വടകരക്കാരോടും അല്ലാത്തവരോടും സ്നേഹത്തോടെ

    ഡോ. പികെ യാസ്സർ അറാഫത്ത്By ഡോ. പികെ യാസ്സർ അറാഫത്ത്28/04/2024 Latest Articles 6 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെരഞ്ഞെടുപ്പിന് ശേഷവും വിവാദവും വാദപ്രതിവാദങ്ങളും കത്തിനിൽക്കുകയാണ് വടകരയിൽ. പ്രചാരണം വർഗീയതയിലേക്ക് പോയെന്ന് ഇരുവിഭാഗവും ആരോപണവും പ്രതിവാദങ്ങളും ഉയർത്തുകയാണ് ഈ ഘട്ടത്തിലും. നാദാപുരത്തെ പറ്റി ഗവേഷണ പ്രബന്ധം തയ്യാറാക്കിയ യാസർ അറഫാത്ത് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഫുൾബറൈറ് റിസർച്ച് ഫെല്ലോയാണ് ഡോ. പികെ യാസ്സർ അറാഫത്ത്


    ഇന്നലെ ഒരു നാലു മണിക്കൂർ വടകരയിലെ പല ഭാഗങ്ങളിലുള്ള സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന സുഖകരമല്ലാത്ത ചർച്ചകളുടെ യാഥാർഥ്യങ്ങളെകുറിച്ച് വ്യത്യസ്ത പാർട്ടികളിലുള്ള ഉത്തരവാദിത്വപ്പെട്ടവരും വിശ്വസ്തരുമായ പലരോടും സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്കയിലാണെങ്കിലും എന്റെ ജന്മനാട്ടിൽ ഇത്രയും വർഗീയമായ രീതിയിൽ കാര്യങ്ങൾ മാറിയോ എന്നറിയാൻ വേണ്ടിയുള്ള അന്വേഷണമാ യിരുന്നു. നാദാപുരത്തു ജനിക്കുകയും, നാടിനെപ്പറ്റിത്തന്നെ ഗവേഷണം നടത്തി പ്രസിദ്ധീകരിക്കുകയും, മൂന്നു കലാപങ്ങൾക്ക് നേരിട്ട് സാക്ഷിയാവുകയും, അതിൽ ഒന്നിൽ താൽക്കാലിക പലായനം ചെയ്തവർക്ക് ജാതിയും മതവും നോക്കാതെ താമസവും ഭക്ഷണവും കൊടുത്ത, എന്റെ സ്വന്തം നാടായ വാണിമേലിലെ പല വീടുകളിലൊന്നിൽ രണ്ടായിരത്തിൽ ആദ്യത്തിൽ ജീവിക്കുകയും ചെയ്ത ഒരാളെന്ന നിലക്കും, നാദാപുരത്തിന്റെ രാഷ്ട്രീയ-മത ജീവിതങ്ങളെപ്പറ്റി പലരീതിയിൽ എഴുതുകയും ചെയ്തിട്ടുള്ള ഒരാളെന്ന നിലക്കും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയാൻ ശ്രമിക്കാറുണ്ട്. അത് ഈ തിരെഞ്ഞെടുപ്പ് സമയത്തും തുടരുന്നു.

    ആദ്യം പ്രതീക്ഷയുള്ള ചിലകാര്യങ്ങൾ പറയാം. ഇലക്ഷനുമായിട്ടുള്ള പ്രചാരണങ്ങൾ, അത് സോഷ്യൽ മീഡിയയിൽ അനുഭവപ്പെടുന്നതുപോലെ, അത്ര ആഴത്തിലുള്ളതോ മതവിഭാഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിദ്വേഷം വച്ചുപുലർത്തുകയോ ഉള്ള ഒരു നിലയിൽ എത്തിയിട്ടില്ല. അങ്ങിനെ എത്താനുള്ള സാധ്യതയും വിദൂരത്താണ്. അടിത്തട്ടിൽ ഒരു വളരെ ചെറിയവിഭാഗമൊഴികെ, ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ ചർച്ചകളൊക്കെ ഒരു ഇലക്‌ഷൻ സമയ സ്റ്റണ്ട് എന്ന നിലക്കപ്പുറം അവിടെയുള്ള ഭൂരിപക്ഷം ഏറ്റെടുത്തിട്ടില്ല.

    ഉറവിടത്തെ പലരീതിയിൽ വ്യഖ്യാനിക്കപ്പെടുന്ന ചില പോസ്റ്ററുകളും ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. അവിടെയുള്ള മൂന്നു പ്രധാന രാഷ്ട്രീയകക്ഷികളും അത് നിരന്തരമായി നിഷേധിക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തു വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത എൻ.ഡി.എ ഈ വിഷയത്തിൽ നിശബ്ദവുമാണ്.

    ഈ പ്രദേശത്തെ കുറിച്ച് അത്യാവശ്യം നന്നായി അറിയാവുന്ന ആളെന്ന രീതിയിൽ പറയട്ടെ, വടകരക്ക്, പ്രത്യേകിച്ചു, അതിന്റെ മലയോരപ്രദേശത്തിന്റെ സവിശേഷശതകളിലൊന്ന്, അതിന്റെ, മുറിവ് തുന്നി, അകമുണക്കി കൂട്ടിച്ചേരുവാനുള്ള സവിശേഷമായ ഒരു ഗുണമുണ്ട്. അത് ഇക്കാര്യത്തിലും നടക്കും.

    ഇനി തിരഞ്ഞെടുപ്പ്മായിട്ടുള്ള ഒരു കാര്യം പറയട്ടെ. ഇത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ സുഖിപ്പിക്കാനോ വേദനിപ്പിക്കാനോ പറയുന്നതല്ല.

    ഇന്ന് നമുക്ക് വളരെ നോർമ്മലയായി തോന്നുന്ന ഒരു രാഷ്ട്രീയ സമയത്ത്, മുല്ലപ്പള്ളി രാമചന്ദ്രൻ 56000 വോട്ടിന് ജയിച്ച സ്ഥലമാണ് വടകര. അതിനുശേഷം വടകര കണ്ട ഏറ്റവും ശക്തമായ ഒരു മത്സരത്തിൽ വളരെ ചെറിയ ഒരു മാർജിനിൽ ഷംസീറിനെ പരാജയപ്പെടുത്തി 2014ൽ മുല്ലപ്പള്ളി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം പി എന്ന നിലയിൽ കാര്യമായി ഒന്നും അവകാശപ്പെടാനില്ലാതെ, പ്രഭാവം (കരിസ്മ) ചോർന്നുപായ മുല്ലപ്പള്ളിയാണ് 2014ൽ അവിടെ മത്സരിച്ചത്. മാത്രമല്ല ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് രണ്ടു വര്ഷം കഴിഞ്ഞു നടന്ന തിരെഞ്ഞെടുപ്പായിട്ടുപോലും നാലായിരത്തിൽ കുറവ് വോട്ടു ഭൂരിപക്ഷം പിടിക്കാനേ മുല്ലപ്പള്ളിക്ക് കഴിഞ്ഞുള്ളൂ എന്നത് ഓർക്കണം.

    തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമയത്ത് ഇടതുപക്ഷത്തിന്റെ കേരളത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായ പി ജയരാജനെ 84000 വോട്ടിനു പരാജയപ്പെടുത്തിയാണ് കെ. മുരളീധരൻ ഇവിടെ 2019ൽ തിരഞ്ഞെടുക്കപ്പെടുന്നത്. അതായത്, 2004ൽ ആണ് ഇടതുപക്ഷം അവസാനമായി അവിടെ ജയിക്കുന്ന ത്. അന്ന് അവിടെ മത്സരിച്ചത് , കോൺഗ്രസിന്റെ ഏറ്റവും ദുബ്ബലയായ സ്ഥാനാർഥികളിലൊരാളായ എം.ടി പത്മയായിരുന്നു. കോൺഗ്രെസ്സിലെത്തന്നെ വലിയൊരു ഭൂരിപക്ഷത്തിനു ഇപ്പോൾ ആ പേരുപോലും ഓർമ്മയിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല.

    അതായത്, കഴിഞ്ഞ പതിനഞ്ചു വര്ഷമായി യുഡിഫ് വെച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ പത്തുവര്ഷക്കാലമായി രാജ്യം രാഷ്ട്രീയമായി രൂപാന്തരപ്പെട്ടപ്പോഴുള്ള പ്രതികരണമായിട്ടാണ് വലിയ ഭൂരിപക്ഷത്തോട് 2019ൽ മുരളീധരൻ ജയിക്കുന്നത്. അത് തികച്ചും രാഷ്ട്രീയമായുള്ള വോട്ടുകൾ തന്നെയായിരുന്നു. കരിസ്മാക് ആയ രണ്ടു സ്ഥാനാർത്ഥികൾ മത്സരിച്ചപ്പോൾ, ഇടതുപക്ഷ വിരുദ്ധ വോട്ടുകൾ എന്നതിലുപരി, ലോക്സഭയിലൊരു യുഡിഫ് പ്രതിനിധി എന്ന രീതിയിലാണ് അവിടെ വോട്ടുകൾ രേഖപ്പെട്ടിട്ടുള്ളത് എന്ന് കാണാം.

    ഇപ്രാവശ്യം വടകരയിൽ മത്സരിച്ചത് കേരളത്തിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള രണ്ടു സ്ഥാനാര്ഥികളാണ്. ഇടതുപക്ഷം വടകര തിരിച്ചുപിടിക്കണം എന്ന് ഉറപ്പിച്ചപ്പോൾ, വലിയൊരു ന്യൂനപക്ഷ വോട്ടു സഞ്ചയമുള്ള പ്രദേശത്തു, പ്രത്യേകിച് ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം ഉണ്ടായിട്ടുള്ള ചെറിയ ഒരു പ്രതീക്ഷയിൽ, ജയിക്കേണ്ടത് യുഡിഫ് സ്ഥാനാർത്ഥിയാണ് എന്നുള്ള ഒരു ധാരണ വന്നതായിട്ടു അനുഭവപ്പെടുന്നു. ടീച്ചറുടെ ഭരണ പാടവവും അവ രോടുള്ള സ്നേഹവും നിലനിർത്തികൊണ്ടുതന്നെ, ഒന്നാം ഘട്ട തെരെഞ്ഞെടുപ്പിനൊടുവിൽ രൂപപ്പെട്ട, പുതുതായി അനുഭവപ്പെടുന്ന പ്രതീക്ഷയിൽ യുഡിഫ്ന് വോട്ടുചെയ്യുന്നതാണ് ഉചിതം എന്നുള്ള ഒരു മനോഭാവം വലിയൊരു വിഭാഗം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് മുൻപ് ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്നുറപ്പിച്ച ആൾക്കാർപോലും, അതിനു ശേഷം പുനരാലോചന നടത്തിയത് എനിക്ക് വ്യക്തിപരമായി അറിയാം.

    പ്രസവിച്ചതിന്റെ തൊട്ടുപിറ്റേദിവസം വോട്ടുചെയ്യാൻ വന്നവർ ഉൾപ്പെടെ, കൃത്യമായ രാഷ്ട്രീയ തീരുമാനത്തോട് കൂടിയാണ് അവിടെ വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടതു. ഏതു ചിഹ്നത്തിലായാലും. സ്ഥാനാർത്ഥിയുടെ മതത്തിനേക്കാളുപരി, തങ്ങൾക്കു ജീവിക്കാൻ, അതിജീവിക്കാൻ, കേന്ദ്രത്തിൽ കൂടുതൽ സാധ്യതയുള്ള സ്ഥാനാർത്ഥികളെന്നു അവർക്കു തോന്നിയ സ്ഥാനാർത്ഥികൾക്കുള്ള രാഷ്ട്രീയ വോട്ടുകൾ തന്നെയാണ് അവയൊക്കെയും. ആരെയാണ് അവർക്കു അങ്ങിനെ തോന്നിയതെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം.

    വടകരയിൽ നടന്ന മഹാഭൂരിപക്ഷം വോട്ടുകളും രാഷ്ട്രീയ ധാരണ യിൽ നിന്ന് വന്ന, പ്രതീക്ഷയിൽ നിന്ന് വന്ന വോട്ടുകളാണ്. അതുകൊണ്ടുതന്നെയാണ് വലിയ തുകകൾ മുടക്കി പ്രവാസികൾ ഈ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻവേണ്ടി വരുന്നത്. കേന്ദ്രഭരണത്തിലെ മാറ്റങ്ങൾ ഗൾഫിലെ ജോ ലികളെപ്പോലും ബാധിക്കാറുണ്ട് എന്നുള്ളത് എത്രപേർക്കറിയാം എന്നെനിക്കറിയില്ല. പക്ഷെ പ്രവാസികൾക്കറിയാം. ആ പ്രതീക്ഷ വച്ചുകൊണ്ടാണ് അവർ ഇടതിനും, യുഡിഎഫിനും, എൻ. ഡി.എ ക്കും വോട്ടുചെയ്യുന്നതു. തമിഴ് നാട്ടിൽനിന്നും, ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നൂറുകണക്കിന് പ്രദേശവാസികൾ വോട്ടുചെയ്യാൻ വേണ്ടി മാത്രം നാട്ടിലേക്കെത്തുന്നത് രാഷ്ട്രീയമായിട്ടു തന്നെയാണ്.

    ഇടതുപക്ഷം കൂടി ഭാഗമായ സഖ്യത്തിൽ കോൺഗ്രസ്സിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയാൽ എന്തെങ്കിലും ഒരു പ്രതീക്ഷയുണ്ടോ എന്നുള്ള ചോദ്യത്തിൽ നിന്നാണ് യുഡിഎഫ് വോട്ടർമാർ എത്തിയത് . അങ്ങിനെ ഉണ്ടാവാണോ വേണോ എന്നുള്ളത് വേറെ ചോദ്യങ്ങളാണ്. ‘ അതിജീവനം’ എന്ന പ്രതീക്ഷ, ചരിത്രത്തിനോടും ചിലപ്പോൾ വർത്തമാനത്തിനോട് പോലും പൊറുത്തുകൊടുക്കാൻ മനുഷ്യരെ പ്രേരിപ്പിക്കും എന്ന് മനസ്സിലാക്കിയാൽ മതി ഇവിടെ.

    കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ വടകര, കഴിഞ്ഞ പതിനഞ്ചു വർഷത്തിന്റെ തുടർച്ചയെന്നോണം യുഡിഫ് സ്ഥാനാർഥികൾക്ക്, ചെറുതായിട്ടെങ്കിലും, അനുകൂലമായിട്ടാണ് നിൽക്കുന്നത്. മറ്റുള്ള കാരണങ്ങൾക്ക് പുറമെ, ഇപ്രാവശ്യത്തെ സ്ഥാനാർഥി ഷാഫി കൂടുതൽ ആ ആക്സെബിൾ ആണ് എന്നുള്ള ഒരു ധാരണ വലിയൊരു വിഭാഗം ഫ്രഷ് വോട്ടർമാരിൽ കാണാൻ കഴിഞ്ഞു. അത് തുടക്കം മുതൽ അവസാനം വരെ നിലനിർത്താൻ പ്രചാരണ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത്, ആക്സെബിബിലിറ്റി സ്കെയിലിൽ ബഹുമാന്യയായ ടീച്ചരെക്കാളും ഒരു പോയിന്റണെങ്കിലും ഉയർന്നു നില്ക്കാൻ പ്രചാരണ സമയത്തു ഷാഫിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അനുഭവപ്പെടുന്നു. ഷാഫിയുടെ പരിപാടികളിലെ വൻ ജനപങ്കാളിത്തം അത് കാണിക്കുന്നുണ്ടായിരുന്നു.

    മുരളീധരനില്ലാത്ത മറ്റൊരു മേൽകയ്യും ഇപ്രാവശ്യം യുഡിഫ് സ്ഥാനാര്ഥിക്കുണ്ടായിരുന്നു. ബന്ധുത്വത്തിലൂടെയും, അതുവഴിയുള്ള പരിചയത്തിലൂടെയും പ്രദേശത്തെ പ്രബല ഇടതുപക്ഷ ബെൽറ്റുകളിലൊന്നിലും ചലനങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാവാം. പക്ഷെ

    സൈബറിടങ്ങളിലുള്ള ‘വിദഗ്ധർ’ തെരെഞ്ഞെടുപ്പുകളിലെ അതിനിർണ്ണായക ഇത്തരത്തിലുള്ള ഘടകങ്ങളെയൊന്നും മുഖവിലക്കെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്

    മാത്രമല്ല, മുൻപൊരിക്കലും അനുഭവപ്പെട്ടില്ലാത്തവിധം കൊണ്ഗ്രെസ്സ്-ലീഗ് പ്രവർത്തകരുടെ ഗ്രാസ്‌റൂട്ട് ലെവൽ ക്യാമ്പയ്‌നിങ് പലസ്ഥലങ്ങളിലും ഇടതുപക്ഷത്തേക്കാൾ ശക്തമായിരുന്നു. പ്രാദേശിക യുഡിഫ് പ്രവർത്തകർ ഒന്നും രണ്ടും പ്രാവശ്യം വീടുകൾ കയറിയിറങ്ങിയപ്പോൾ, ഇടതുപക്ഷം ശക്തമായിനിൽക്കുന്ന വാർഡുകളിൽ പോലും എല്ലാവീടുകളിലും സാധാരണ അവർ കൂടി വിതരണം ചെയ്യുന്ന വോട്ടിങ് സ്ലിപ്പുകൾ പോലും എത്തിയിട്ടില്ലായിരുന്നു എന്നുള്ളത് ഒരു യാഥാർഥ്യമായിട്ടു കിടക്കുന്നുണ്ട്. കഴിഞ്ഞ തവണയിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിലൂടെ യുള്ള കാമ്പയിനുകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ഇടതുപക്ഷത്തെ ഇപ്രാവശ്യം വടകരയിൽ കാണാൻ പറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യം തെരെഞ്ഞുടുപ്പു പിരിവും, പിന്നെ സ്ലിപ്പുവിതരണവും, അവസാനമായി ഓർമ്മയെടുത്താനുള്ള സന്ദർശനവും നടത്തിയിരുന്നു ഇടതുപക്ഷ പ്രവർത്തകർ. ഇപ്രാവശ്യം അത് വളരെ പരിമിതമായിരുന്നു.

    സ്വന്തം ആങ്ങളയായാലും അമ്മാവനായാലും നേരിട്ട് ഒന്ന് വീട്ടിൽ വന്ന്, ഇരുന്ന് ഒരു ജ്യൂസൊക്കെ കുടിച്ചു വിളിച്ചാൽ മാത്രം സ്വന്തം കുടുംബത്തിലെ പോലും കല്യാണത്തിന് പോകുന്ന ഒരു സാമൂഹ്യ സ്വഭാവമുള്ള പ്രദേശമാണ്. എന്നതുമാത്രമല്ല, ഭൂരിപക്ഷവോട്ടര്മാര്ക്കും ഇപ്പോഴും ഫെയ്സ്ബുക്ക്പോലും ഇല്ലാത്ത മണ്ഡലം കൂടിയാണ് ഇതെന്നും ഓർക്കേണ്ടതാണ്. ആക്ടീവായി WhatsApp ഉപയോഗിക്കാത്ത വലിയൊരു ശതമാനം വോട്ടര്മാരെയും കാണാം. ഇവിടെയാണ് ഇപ്രാവശ്യം യുഡിഫ് പ്രചാരണ വിഭാഗം പ്രവർത്തിച്ചത്. ഈ ഗ്യാപ്പ് ഇപ്രാവശ്യം അവർ വളരെ സമർത്ഥമായി അടക്കുന്നത് കാണാം.

    അതുകൊണ്ടുതന്നെ, ഇപ്പോൾ നടക്കുന്ന ചർച്ചകൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയെ മാത്രം ആശ്രയിച്ചു വിദഗ്ധാഭിപ്രായം പറയുന്നവരുടെ അഭിപ്രായങ്ങൾ-യുഡിഎഫിന്റെ സ്ഥാനാർഥി വിജയിച്ചാൽ അത് വർഗീയതക്കുള്ള വിജയമാണ് എന്നുള്ളത് -വളരെ ഉപരിപ്ലവമായിട്ടുള്ള ഒരു നിലപാടാണെന്ന് പറയേണ്ടിവരും. അങ്ങിനെയുള്ള ഒരു ലോജിക്ക്, ടീച്ചർ ജയിച്ചാൽ യുഡിഫിനും ഉയർത്താൻ പറ്റും എന്നുള്ളതാണ് അതിന്റെ മറുപുറം. മാത്രമല്ല, വടകര മണ്ഡലത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ ബോധത്തിനെ ചോദ്യം ചെയ്യുന്നതും കൂടിയാണ് അത്.

    പിന്നെ സോഷ്യൽ മീഡിയയിലോ ഇലക്ട്‌റൽ ചർച്ചകളിൽ പോലുമോ വരാത്ത, എന്നാൽ വടകരയിലെ തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെയും, ഭൂരിപക്ഷത്തെയൊക്കെയും നിർണ്ണയിക്കുന്ന വലിയ ഒരു വിഭാഗം ക്രിസ്തുമത വിശ്വാസികളുള്ള സ്ഥലവും കൂടിയാണ് ഇത്. പതിനാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം വോട്ടിന്റെ ആറര ശതമാനമാണ് ക്രിസ്ത്യൻ വോട്ടർമാരുടെ എണ്ണം. ഏകദേശം 93000 വോട്ടുകൾ വരും ഇത്. ഈ വോട്ടുകൾ എങ്ങോട്ടുപോകുന്നു എന്നതിനെ വളരെ ശക്തമായി ആശ്രയിച്ചിരിക്കും വടകരയിലെ സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ. വീടുകൾ കയറിയുള്ള പ്രചാരണങ്ങളിൽ ആര് മുന്നിട്ടുനിൽക്കുന്നുവോ, ഈ വോട്ടുകൾ അങ്ങോട്ടേക്ക് പോകാനുള്ള സാധ്യതയാണ് വടകരയിൽ തെളിയുന്നത്.

    മൂന്നുനാല് വലിയ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, കോടികളുടെ സമ്പത്തു നഷ്ടമാകുകയും ചെയ്ത ഒരു പ്രദേശമാണിത്. ഇതിൽ സാക്ഷികളാവാത്തവരോ, വലിയ ഓർമ്മകളില്ലാത്തവരോ ആയിട്ടുള്ള വലിയ ശതമാനം വോട്ടർമാരാണ് ഇപ്രാവശ്യം വോട്ടുചെയ്തിരിക്കുന്നതു.

    ഇന്ത്യ എന്ന വികാരത്തിനുള്ള, അതിന്റെ അതിജീവനത്തിനു ഒരു വോട്ടു എന്നുള്ളരീതിയിയിലാണ് ഇവർ വോട്ടിനെ കണ്ടത്. അങ്ങനെത്തന്നെയാണ് മതേതരവിശ്വാസികളായുള്ള എല്ലാവരും വോട്ടു ചെയ്തത് എന്നാണ് എന്റെ വിശ്വാസം. വടകരയിലെ സോഷ്യൽ മീഡിയ പ്രചാരണങ്ങളൊക്കെ വളരെ ചെറിയ ഒരു വിഭാഗത്തിനെ മാത്രമേ സ്വാധിനിച്ചിട്ടുള്ളു എന്നുള്ളതാണ് അവിടെനിന്നുള്ള അറിവ്.

    സാമൂഹ്യമാധ്യമങ്ങളിലെ ഫീഡിങ്ങിന്റെ ഒരു പ്രശ്നം, നമുക്ക് താല്പര്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങളും ആൾക്കാരും, ചർച്ചകളുമാണ് നമ്മുടെ വാളിലേക്കു വരുന്നത്. അതിന്റെ അൽഗോരിതം അങ്ങിനെയാണ്. അതുകൊണ്ടുതന്നെ അവിടുന്നുള്ള ചർച്ചകൾ കണ്ടു ആഗ്രഹങ്ങൾ ഉണ്ടാക്കുകയും, പ്രതീക്ഷവെക്കുകയും ചെയ്യുന്നവർ പലപ്പോഴും ഒരുതരത്തിലുള്ള സൈബർ ഡെലൂഷന്റെ ഇരകളായി തീരാറുണ്ട്. പലപ്പോഴും, യാഥാർഥ്യം ആ ഡെലൂഷന്റെ എത്രയോ അപ്പുറത്താണ് എന്ന് മനസ്സിലാവുമ്പോഴേക്ക്, ഈ ഡെലൂഷൻ കൊണ്ടുവരുന്ന നാര്സിസിസവും ആവേശവും നമ്മൾ വിചാരിക്കാതെയുള്ള അപകടങ്ങൾ ഉണ്ടാക്കിയിരിക്കും. സോഷ്യൽ മീഡിയയിലെ അൽഗോരിത്തിന്റെ ഇരയായി അഭിപ്രായം രൂപീകരിക്കുന്ന പരിപാടി 2019 ഓടെ ഞാൻ നിർത്തിയതാണ്.

    അതുകൊണ്ടുതന്നെ സൈബർ ഡെലൂഷന്റെ പുറത്തുള്ള യാഥാർഥ്യത്തിന്റെ ആഴത്തെ അറിയുകയായിരിക്കും ഒരു പ്രദേശത്തെയും അവിടെത്തെ വോട്ടര്മാരെയും മുൻകൂറായി ബ്രാൻഡ് ചെയ്യുന്നതിനേക്കാളും ഈയൊരു കാലത്ത് അഭികാമ്യം.

    ടീച്ചർക്കെതിരെയായാലും ഷാഫിക്കെതിരെയായാലും അവർ പറയാത്തത് ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശനമായ നടപടികൾ എടുക്കേണ്ടത് പൊലീസാണ്. അത് രാഷ്ട്രീയ-മത-ജാതി വ്യത്യാസ്സം നോക്കാതെ അവർ ചെയ്യട്ടെ എന്ന് പ്രത്യാശിക്കാം. പ്രദേശത്തു വിഭാഗീയതയുണ്ടാക്കാൻ പടച്ചുവിട്ട എല്ലാ സൈബർ വിഷങ്ങളും മനസ്സുവെച്ചാൽ മണിക്കൂറുകൾകൊണ്ട് പൊലീസിന് കണ്ടെത്താൻ പറ്റും എന്നത് കേരള പോലീസ് പലതവണ തെളിയിച്ചതാണ്. അങ്ങിനെയുണ്ടാവട്ടെ.

    വർഗീയവും മതപരവുമായ വിഭജനങ്ങൾ ഉണ്ടാക്കുന്ന വ്യക്തികളെയും ശക്തികളെയും കണ്ടെതാൻ പ്രമുഖ രാഷ്ട്രീയ ശക്തികൾ തന്നെ മുൻകയ്യെടുക്കണമെന്നു അവരെ ഓർമപ്പെടുത്തുന്നു. അങ്ങിനെയുള്ളവരെ കൃത്യമായി ഒറ്റപ്പെടുത്തി, നാടിനെ സമാധാനമാർഗത്തിലേക്കു നയിച്ച വലിയൊരു ചരിത്രം കൂടിയുണ്ടെന്ന് വടകരക്ക്; അതിന്റെയുള്ളിലുള്ള നാദാപുരത്തിനും കുറ്റിയാടിക്കും. ഇവിടെ ഇനിയും എല്ലാവരും ഒന്നിച്ചുതന്നെ ജീവിച്ചോട്ടെ!! അത് ഷാഫി ജയിച്ചാലും, ടീച്ചർ ജയിച്ചാലും.

    എല്ലാ പ്രദേശങ്ങളിലുള്ളതുപോലെയുള്ള, മനസ്സും ചിന്തയും വളരാത്ത ഒരു വിഭാഗത്തെ ഇവിടെയും കണ്ടേക്കാം. അവരോടൊക്കെ ഞങ്ങൾ ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞിട്ട് വര്ഷങ്ങളായി. അത് ഇനിയും തുടരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election vadakara
    Latest News
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025
    മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.