കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരത് ട്രെയിനിലെ ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ഫോട്ടോ പങ്കുവെച്ചാണ് മേജർ രവിയുടെ കുറിപ്പ്.
‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ എന്നാണ് മേജർ രവി ഇരുവർക്കുമൊപ്പമുള്ള ചിരിക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്.
തൃശൂരിൽനിന്നും അട്ടിമറി വിജയം നേടിയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത്. എന്നാൽ, വടകരയിൽ കോൺഗ്രസിലെ യുവതുർക്കി ഷാഫി പറമ്പിലിനോടാണ് കെ.കെ ശൈലജ ടീച്ചർ വൻ തോൽവി വഴങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group