Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • കാഷ് പട്ടേലിന്റെ കാമുകിക്ക് എഫ്.ബി.ഐ സുരക്ഷ; ദുരുപയോഗം ആരോപിച്ച് മുൻ ഉദ്യോഗസ്ഥർ
    • “ഇതൊരു ഇരുണ്ട കാലഘട്ടം”;ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ
    • 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ
    • ഇറാന്‍ തിരിച്ചടിയില്‍ ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്ന് പെന്റഗണ്‍
    • നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Latest Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ രാജ്യത്തേക്ക് വിക്ഷേപിച്ച 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമസേനയും വ്യോമ പ്രതിരോധവും വിവിധ ഭീഷണികളെ നേരിടാനുള്ള ഉയര്‍ന്ന സന്നദ്ധതയും കഴിവും പ്രകടിപ്പിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനിടെ 137 ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായും അതില്‍ 132 എണ്ണം നശിപ്പിക്കപ്പെട്ടതായും അഞ്ചെണ്ണം കടലില്‍ പതിച്ചതായും സ്ഥിരീകരിച്ചു. 209 ഇറാന്‍ ഡ്രോണുകളും ട്രാക്ക് ചെയ്തു. ഇതില്‍ 195 എണ്ണം തടഞ്ഞു. പതിനാല് ഡ്രോണുകള്‍ രാജ്യത്തിന്റെ കരയിലും ജലത്തിലും വന്നിറങ്ങി ചില നാശനഷ്ടങ്ങള്‍ വരുത്തി. മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ ഫലമായി, ചില അവശിഷ്ടങ്ങള്‍ യു.എ.ഇയിലുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ പതിച്ചു. ഇത് നിരവധി സിവിലിയന്‍ സ്വത്തുക്കള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ വരുത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമായി യു.എ.ഇ അധികൃതര്‍ പൂര്‍ണ്ണ സന്നദ്ധതയോടും ശേഷികളോടും കൂടി ഉടനടി പ്രതികരിക്കുകയും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ബാധിത സ്ഥലങ്ങള്‍ സുരക്ഷിതമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
    ആക്രമണത്തെ ശക്തമായി അപലപിച്ച മന്ത്രാലയം, അപകടകരമായ ഒരു വര്‍ധനവ് എന്നും സിവിലിയന്മാരുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും സ്ഥിരതയെ ദുര്‍ബലപ്പെടുത്തുന്നതുമായ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്നും ഇതിനെ വിശേഷിപ്പിച്ചു. അത്തരം പ്രവൃത്തികളെ രാജ്യം ശക്തമായി നിരാകരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണ്. യു.എ.ഇയുടെ സുരക്ഷ, സ്ഥിരത, ദേശീയ താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം, അതിന്റെ ഭൂപ്രദേശത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ടെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഏതൊരു ഭീഷണിയെയും നേരിടാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് യു.എ.ഇ പ്രതിരോധ മന്ത്രാലയം അഭ്യര്‍ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack UAE War
    Latest News
    കാഷ് പട്ടേലിന്റെ കാമുകിക്ക് എഫ്.ബി.ഐ സുരക്ഷ; ദുരുപയോഗം ആരോപിച്ച് മുൻ ഉദ്യോഗസ്ഥർ
    01/03/2026
    “ഇതൊരു ഇരുണ്ട കാലഘട്ടം”;ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ
    01/03/2026
    137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ
    01/03/2026
    ഇറാന്‍ തിരിച്ചടിയില്‍ ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്ന് പെന്റഗണ്‍
    01/03/2026
    നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version