ദുബായ്- വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം. സെപ്തംബർ ഒന്നു മുതൽ രണ്ടു മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് ഇളവ് എന്നിവയാണ് പ്രഖ്യാപിച്ചത്.
2024 സെപ്തംബർ 1 മുതൽ ആരംഭിക്കുന്ന ഗ്രേസ് പിരീഡിൽ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴ ഈടാക്കാതെ രാജ്യം വിടാനോ സാധിക്കും.
“നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് നിയമലംഘകർക്ക് ഒരു പുതിയ അവസരം നൽകാനാണ് ലക്ഷ്യമിടുന്നതതെന്നും യു.എ.ഇ കെട്ടിപ്പടുത്ത അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമാണിതെന്നും അധികൃതർ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.