ആർപ്പൂക്കരയിൽ മേയർ
ഓണംതുരുത്തിൽ എം.പി
കോട്ടയം – ബ്രിട്ടീഷ് പാർലമെൻറ് അംഗമായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ട വാർത്തയുടെ ആഹ്ലാദത്തിലേക്കാണ് കൈപ്പുഴ ഓണംതുരുത്ത് ഉണർന്നത്. അപ്രതീക്ഷിതമായി എത്തിയ
സന്തോഷവാർത്തയിൽ മധുരം പങ്കിട്ടും പ്രാർത്ഥിച്ചു കുടുംബാംഗങ്ങൾ ഓണംതുരുത്ത്
ചാമക്കാല വസതിയിൽ ഒത്തുചേർന്നു. മൂന്നിരട്ടി ആഹ്ളാദമാണ് ഞങ്ങൾക്ക്. എന്നും വിളിക്കാറുണ്ട്. – പിതാവ് കെ.ടി ജോസഫ് പറഞ്ഞു.
മൂന്നുമാസം മുമ്പ് അമ്മ ഏലിക്കുട്ടി മരിച്ചപ്പോൾ ജോസഫ് നാട്ടിലെത്തിയിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മുതൽ പ്രതീക്ഷയിലായിരുന്നു കുടുംബം.വിജയിച്ച ശേഷവും വിളിച്ചിരുന്നു.
ബെംഗളുരൂവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. വൈദിക പഠനവും നടത്തിയിരുന്നു. കോട്ടയം ജില്ലയിൽ നിന്നും യുകെയിൽ ജനപ്രതിനിധിയാവുന്ന രണ്ടാമത്തെ വ്യക്തിയാണ് സോജൻ. ആർപ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല ബ്രിട്ടനിലെ കേംബ്രിജ് കൗൺസിൽ മേയറാണ്.
നിലവിൽ ഡെപ്യൂട്ടി മേയർ ആയിരുന്നു ലേബർ പാർട്ടി പ്രതിനിധിയായ ബൈജു തിട്ടാല മെയിലാണ് മേയറായത് . ഒരു വർഷമാണ് മേയർ പദവിയിൽ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗൺസിലിൽ 25 പേരുടെ ഭൂരിപക്ഷമാണ് ലേബർ പാർട്ടിക്കുള്ളത്.
2001 ലാണ് ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം സോജന്‍ ഡോസഫ് ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്. മെയില്‍ നഴ്‌സാണ് സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.
ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വിജയിച്ചു കയറുന്ന മലയാളി എന്ന പേരും 49 കാരനായ സോജന് സ്വന്തം. തെരഞ്ഞെടുപ്പു വേദികളില്‍ സോജന്‍ ആദ്യമായല്ല മിന്നു വിജയം നേടുന്നത്. മുമ്പ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു.
ഇതുവരെ ഒരു യുകെ മലയാളിയും നേടാത്ത വിധം വമ്പന്‍ രാഷ്ട്രീയ വിജയമാണ് ഇപ്പോള്‍ സോജനെ തേടി എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.
കണ്‍സര്‍വേറ്റീവ് തേരാളി ഡാമിയന്‍ ഗ്രീന്‍ ജയിച്ചിരുന്ന സീറ്റിൽനിന്നാണ് സോജന്‍ ജയിച്ചു കയറിയിരിക്കുന്നത്. ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്. സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ.
റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്. ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് സോജന്‍ ജോസഫ് ശ്രദ്ധേയനാകുന്നത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു.