കണ്ണൂർ – മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെതിരേ കണ്ണൂർ എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 9.20ന് കണ്ണൂരിൽ നിന്ന് അബൂദബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് അധികൃതർ യാതൊരു വിവരവും അറിയിക്കാതെ റദ്ദാക്കിയതെന്ന് യാത്രക്കാർ പ്രതികരിച്ചു. ഒപ്പം എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നുള്ള ഷാർജ-കണ്ണൂർ സർവീസ്, വൈകുന്നേരം 6.20ന് പുറപ്പെടേണ്ട അബൂദബി-കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട സർവീസ് അഞ്ചു മണിക്കൂറും കണ്ണൂരിൽ നിന്നും ബഹ്‌റൈനിലേക്ക് പോകേണ്ടിയിരുന്ന സർവീസ് രണ്ടു മണിക്കൂറും വൈകുമെന്നും അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group