തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് പനി മരണം. ഇതിൽ രണ്ടുപേർ എലിപ്പനി ബാധിച്ചും ഒരാൾ മഞ്ഞപ്പിത്തത്തെ തുടർന്നുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 13,196 പേർ പനി ബാധിച്ച് ഇന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇതിൽ 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപകമായ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്കി.
അതിനിടെ, നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ആറുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group