കോഴിക്കോട്: എസ്.എഫ്.ഐയെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. രഞ്ജിഷ് ടി.പി കല്ലാച്ചി എന്ന സി.പി.എം പ്രവർത്തകന്റെ എഫ്.ബിയിൽനിന്നാണ് ഭീഷണിക്കുറിപ്പുണ്ടായത്. നാദാപുരത്തെ സി.പി.എം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എം.എൽ.എയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്.എഫ്.ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സി.പി.എം പ്രവർത്തകന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്.’
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group