കോഴിക്കോട് / നിലമ്പൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ കണക്ക് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് കോ-ഓർഡിനേറ്ററുമായ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി അജീഷ് (42) ആണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അന്ത്യം.
പത്ത് ദിവസം മുമ്പാണ് അധ്യാപകന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടക്കത്തിൽ മൂന്നുദിവസം നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും ശേഷം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂർച്ഛിച്ചതോടെ രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം കരളിനെ ബാധിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: രമ്യ (വനം വകുപ്പ് ജീവനക്കാരി). മകൾ: ആർവിക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group