മലപ്പുറം– ലീഗില്‍ ഒരു ചര്‍ച്ചയുമില്ലാത്ത, മറഞ്ഞ കാര്യങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ച നടത്തുന്ന മാധ്യമങ്ങള്‍ വീണിടത്ത് കിടന്ന് ഉരുളേണ്ടെന്നും മാധ്യമങ്ങളുടെ ക്രെഡിബിലിറ്റിയേയാണ് അത് ബാധിക്കുകയെന്ന ഓര്‍മ്മ വേണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരെഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ച സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്. ”3 ടേം. നാല് സീറ്റുകള്‍… പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്. ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഭാവനയില്‍ കണ്ട് ചാനലുകള്‍ കൊടുക്കുമ്പോള്‍ ഞങ്ങള്‍ അന്തംവിടുകയാണ്. തമ്മില്‍ തമ്മില്‍ പറഞ്ഞ് ചിരിക്കുകയാണ്. വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഇങ്ങിനെ വാര്‍ത്തകൊടുക്കുമ്പോള്‍ കുറച്ചുദിവസം കഴിയുമ്പോഴെങ്കിലും അത് പൊളിയില്ലേ. അതൊക്കെ ആലോചിക്കണ്ടേ..?’ പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
വീണ്ടും അധിക സീറ്റ് ആവശ്യപ്പെടുമോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ”വീണിടത്ത് കിടന്ന് ഉരുളണ്ട. ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. ആരൊക്കെയാണ് കൊടുത്തത് എന്നൊന്നും അറിയില്ല..” എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പേരുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മുസ്ലിംലീഗ് കേരള സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ പിഎംഎ സലാമും പറഞ്ഞു.