Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • ഗാസയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
    • വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
    • വിസാ കാലവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്ക് തടവും പിഴയും
    • പ്രവാസിക്കു നേരെ ലൈംഗികാതിക്രമം: അഫ്ഗാനി അറസ്റ്റില്‍
    • ഇറാനെതിരായ ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തുടക്കം ബ്രിട്ടാസിന്റെ ഫോൺ, കൺക്ലൂഷൻ എൻ.കെ പ്രേമചന്ദ്രൻ; സോളാർ സമരം ഒത്തുതീർത്തതിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ…

    DeskBy Desk17/05/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – പ്രക്ഷുബ്ധമായ സോളാർ കേസിൽ ഇടതു മുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരം ഒത്തുതീർപ്പിലെത്തിച്ചത് മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന്റെ ഒരു ഫോൺ കോൾ വഴി. സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ ഇടപെടലെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ജോൺ മുണ്ടക്കയം ഒരു ലേഖന പരമ്പരയിൽ വ്യക്തമാക്കി.

    മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം’ എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായത്. ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വാർത്താസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോൺ കോൾ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാർത്താവിഭാഗം മേധാവിയുമായ ജോൺ ബ്രിട്ടാസിന്റേതായിരുന്നു ഫോൺ കോൾ. ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” ബ്രിട്ടാസ് ചോദിച്ചു.

    എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോൾ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ”ജുഡീഷ്യൽ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ” എന്നു ഞാൻ ചൂണ്ടിക്കാട്ടി. ‘അതെ… അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി’ എന്നു ബ്രിട്ടാസ്.

    നിർദ്ദേശം ആരുടേതാണെന്നു ഞാൻ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാർട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു. എങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനേയും തുടർന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടർന്ന്, ഇടതു പ്രതിനിധിയായി എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാൻ അരങ്ങൊരുങ്ങി.

    മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനിൽ സമരക്കാർക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള നേതാക്കൾ ഈ കഥ അറിഞ്ഞിരുന്നില്ല. സമരം ഒത്തുതീർപ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലിൽനിന്നു വിളിച്ചറിയിച്ചപ്പോൾ മാത്രമാണെന്നും’ ജോൺ മുണ്ടക്കയം കുറിച്ചു.

    സോളാർ സമരം ശക്തമാക്കാനായിരുന്നു ഇടതുമുന്നണി സെക്രട്ടറിയേറ്റ് വളയൽ സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. സമരം സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് ശക്തമാകവെയായിരുന്നു ലക്ഷ്യം നേടാതെ സമരം പിൻവലിക്കാൻ ഇടതുനേതൃത്വം നിർബന്ധിതമായത്. എന്തുകൊണ്ട് സമരം വേഗത്തിൽ അവസാനിപ്പിച്ചുവെന്ന വിഷയത്തിൽ ഇടതുമുന്നണിയിൽ തന്നെ ആ ഘട്ടത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.

    ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും മുൻ അഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സമരം ഒത്തുതീർക്കാൻ ഒരു നിർദ്ദേശം വന്നു. അതിനോട് സർക്കാർ പോസിറ്റീവായി തന്നെ പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    john brittas John Mundakayam ldf and udf Solar strike
    Latest News
    ഗാസയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
    28/01/2026
    വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
    28/01/2026
    വിസാ കാലവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്ക് തടവും പിഴയും
    28/01/2026
    പ്രവാസിക്കു നേരെ ലൈംഗികാതിക്രമം: അഫ്ഗാനി അറസ്റ്റില്‍
    28/01/2026
    ഇറാനെതിരായ ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് സൗദി അറേബ്യ
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version