ചെന്നൈ– തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ പ്രഭാത നടത്തതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും വ്യക്തമാക്കി.
രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുൻ മന്ത്രി അൻവർ രാജയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പി.ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് തളർച്ച അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group