Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ‘എന്റെ ഭാര്യ എവിടെ ഇരിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്?’ എസ്.എസ്.എഫ് സാഹിത്യോത്സവിലെ സുഭാഷ് ചന്ദ്രന്റെ സംസാരം വൈറലാകുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/09/2024 Latest Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: സുന്നി വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ് സാഹിത്യോത്സവിലെ സ്ത്രീ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടിയ യുവസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറാലാവുന്നു. ഈയിടെ മഞ്ചേരിയിൽ നടന്ന എസ്.എസ്.എഫ് സാഹിത്യോത്സവിലെ ഉദ്ഘാടന ചടങ്ങിൽ കഥാകൃത്ത് നടത്തിയ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

    സാഹിത്യോത്സവത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെ അകറ്റിനിർത്തുന്ന സമീപനമാണ് സുഭാഷ് ചന്ദ്രൻ സംഘാടകരുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇത് ദൈവഹിതത്തിന് എതിരാണെന്നും സർഗാത്മകതയിലും മറ്റും സദസ്സിൽ സ്ത്രീ സാന്നിധ്യം നിഷേധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് തങ്ങളുടെ വാദഗതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്. എന്തായാലും സുഭാഷ് ചന്ദ്രൻ കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിച്ചെങ്കിലും സംഘാടകർ അതോട് ഒട്ടും അസഹിഷ്ണുത കാണിച്ചിട്ടില്ലെന്നാണ് തുടർന്നുള്ള പ്രതികരണങ്ങളിൽനിന്ന് മനസ്സിലാവുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുരോഗമന പ്രസ്ഥാനങ്ങളുടെയെല്ലാം പരിപാടികളിൽ സ്ത്രീകൾ സദസ്സിലും വേദിയിലുമെല്ലാം ഉണ്ടാകാറുണ്ടെങ്കിലും സമസ്തയുടെയും വിവിധ പോഷക സംഘടനകളുടെയും പരിപാടികളിൽ സ്ത്രീകൾക്ക് ഇടം നൽകാറില്ല. എസ്.എസ്.എഫ് സാഹിത്യോത്സവിലെ പൊതു സ്‌റ്റേജിലും സദസ്സിലും സ്ത്രീകൾക്ക് ഇരിപ്പിടം നൽകിയില്ലെങ്കിലും പെൺകുട്ടികൾക്കായി ഞങ്ങൾ ഓൺലൈനിൽ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്. പരിപാടിയിലെ സർഗപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് വിദ്യാർത്ഥിനിയായ അൻഷിദ ഷെറിനാണെന്നും സംഘാടകർ പറഞ്ഞു.

    സുഭാഷ് ചന്ദ്രന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തിലെ സംഗ്രഹം ഇങ്ങനെ:

    മൂന്നുവർഷം മുമ്പ് ഞാൻ എസ്.എസ്.എഫിന്റെ ഒരു സാഹിത്യോത്സവിൽ പങ്കെടുക്കുകയുണ്ടായി. നാട്ടിലേക്കുള്ള യാത്രയിലായതിനാൽ വാഹനത്തിൽ ഭാര്യയുമുണ്ടായിരുന്നു. പതിവ് പോലെ ഞാൻ വേദിയിലേക്ക് കയറുമ്പോൾ, എന്റെ ഭാര്യയെ എന്നെ പരിപാടിക്ക് ക്ഷണിച്ച ചങ്ങാതിമാർ തടുത്ത് അവിടുന്ന് കൂട്ടിക്കൊണ്ടുപോയി. ഞാൻ ചോദിച്ചു: അവളെ എവിടെ കൊണ്ടുപോണ്? അല്ല, സദസ്സിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ലെന്ന് സംഘാടകർ പറഞ്ഞു. ‘ഞങ്ങളുടെ രീതിയാണ്. ഞങ്ങളുടെ സദസ്സിൽ പുരുഷന്മാർ മാത്രമേ ഉണ്ടാകൂ, സ്ത്രീകൾ ഉണ്ടാകില്ല’.

    അപ്പോൾ ഞാൻ പറഞ്ഞു: എന്റെ ഭാര്യ എവിടെ ഇരിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്? ഇവിടെ മുന്നിലിരുന്ന് പ്രസംഗം കേൾക്കാനാണ് അവർ വന്നത്. അവർ മുന്നിൽ ഇരിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ‘അല്ല പ്രശ്‌നം ണ്ടാക്കരുത്. ഇവിടുത്തെ രീതിയാണെന്ന്’ വീണ്ടും സംഘാടകർ പറഞ്ഞു. ശേഷം ഭാര്യയെ റോഡിന് അപ്പുറത്തുള്ള ഒരു മുസ്‌ലിം വീട്ടിൽ കൊണ്ടുപോയി അടച്ചിരുത്തി.

    എന്റെ സ്വഭാവമനുസരിച്ച് ഞാനപ്പോൾ സംസാരിക്കാതെ പോകേണ്ടതാണ്. പക്ഷേ, എന്നെ കൊണ്ടുപോയ ചെറുപ്പക്കാരൻ പറഞ്ഞു: ‘സാർ നമ്മൾ ഇത് മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് എന്ന് പറഞ്ഞു’. ഞാൻ വളരെ വിഷമത്തിൽ ഒരു മണിക്കൂറോളം സഹിച്ചു. എന്റെ ഭാര്യയെ കാണാത്ത ദു:ഖത്തിൽ, ഇണക്കിളി നഷ്ടപ്പെട്ട ഒരു കിളിയെ പോലെ കഷ്ടപ്പെട്ട് പ്രസംഗിച്ച് അവിടെനിന്ന് മടങ്ങുന്ന സമയത്ത് എന്നെ വിളിച്ച ചെറുപ്പക്കാരനോട് ഞാൻ പറഞ്ഞു: കാലം മാറിക്കഴിഞ്ഞു. നിങ്ങൾ സർഗാത്മകത, കല, സാഹിത്യം എന്നൊക്കെ പറഞ്ഞിട്ട് ഒരു കൂട്ടായ്മയുണ്ടാക്കുമ്പോൾ അതിൽ പകുതി സീറ്റ് സ്ത്രീകൾക്കുകൂടി നൽകേണ്ട കാലം വന്നുകഴിഞ്ഞു. ഇവിടെ ഒരാളും ഇത് പറയില്ലാ എന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. കാരണം അതു പറഞ്ഞാൽ നിങ്ങൾ വിഷമിക്കും എന്നാണ് അവർ വിചാരിക്കുന്നത്. നിങ്ങൾ വിഷമിക്കില്ല, മനസ്സിലാക്കുമെന്നാണ് ഞാൻ കരുതുന്നത്.

    കാരണം കാലം മാറി. അവർ ഒരു ഉപഭോഗവസ്തുവല്ല. പെണ്ണിനെ കണ്ടാൽ ഉടനെ തന്നെ ആണുങ്ങൾക്ക് ഇതല്ല തോന്നുക. അരയ്ക്കു മേൽപ്പോട്ടും അവയവങ്ങൾ ഉണ്ട് എന്ന തിരിച്ചറിവാണ് നമ്മുടെ സാംസ്‌കാരിക ജീവിതം എന്നു പറയുന്നത്. അവർക്ക് ഭാവിയിൽ സാഹിത്യോത്സവം നടക്കുമ്പോഴും മത്സരങ്ങൾ നടക്കുമ്പോഴും നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും സഹോദരിമാർക്കും നമ്മോടൊപ്പം നിന്ന് കാണാനും കേൾക്കാനും കഴിയണം.

    എന്നെ രണ്ടുമൂന്ന് സ്ത്രീകൾ വിളിച്ചിരുന്നു. ‘സാർ ഇവിടെ പരിപാടിക്ക് വരുന്നുണ്ടല്ലോ എന്നു പറഞ്ഞ്. എന്റെ വായനാക്കാരാണവർ. സാറിനെ കാണണം, ബുക്ക് ഒപ്പിട്ട് വാങ്ങണമെന്നും പറഞ്ഞു. പക്ഷേ, ഞങ്ങൾക്ക് അങ്ങോട്ട് കയറാൻ പറ്റുമോ എന്നറിയില്ല. എന്റെ സഹോദരന്മാരൊക്കെ അവിടെയുണ്ടാകും. പക്ഷേ, എനിക്കവിടെ കയറാൻ പറ്റില്ല, എന്തു ചെയ്യുമെന്ന്’ അവർ ചോദിച്ചു.
    വലിയ അപകടം എന്തോ നടക്കും. അങ്ങനെയൊരു അപകടവുമില്ല. ഞാനെന്റെ ഹൃദയം കൊണ്ട് സംസാരിക്കുകയാണ്: നിങ്ങൾക്ക് അടുത്തവർഷം സാധിച്ചില്ലെങ്കിൽ ഒരു പത്തുവർഷത്തിനകം എസ്.എസ്.എഫിന്റെ ഇത്തരത്തിലുള്ള വലിയ ആഘോഷങ്ങളിൽ നമ്മുടെ സഹോദരിമാർക്കും അവരുടെ സന്തോഷവും സർഗാത്മകതയും പ്രകടിപ്പിക്കാനുള്ള അവസരം കാണിച്ചാൽ മാത്രമേ ഇതിലൊരു വാസ്തവികതയുള്ളൂ.

    ദൈവത്തിന്റെ മുമ്പിൽ അതാണ് ധർമം. അവർ കെട്ടജീവിതങ്ങളോ മാറ്റിനിർത്തേണ്ടവരോ അല്ല. ദൈവം എന്നത് സത്യമാണെങ്കിൽ ആ പരമ കാരുണികനായ ദൈവത്തിന് അതിൽ സന്തോഷം മാത്രമേയുണ്ടാകൂ. അതിലൊരു വേദനയും വിഷമവും ഉണ്ടാകില്ല. അതല്ല, വിഷമിക്കും എന്നു പറഞ്ഞ് നിങ്ങളാരെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അങ്ങനെയൊരു ദൈവം സാധ്യമല്ല ലോകത്ത്. ദൈവമുണ്ടെങ്കിൽ മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും ഒരുപോലെ കാണുന്ന ദൈവമേ ഉണ്ടാകൂ.

    ഇനി മനുഷ്യനെ മാത്രമേ ദൈവം കണക്കാക്കുകയുള്ളൂവെങ്കിൽ സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന ദൈവമേയുണ്ടാകൂ. ഇനി എന്നെ വിളിക്കുമ്പോൾ എന്റെ സഹോദരിമാരെക്കൂടി കാണണം, ഒപ്പം എന്നെ കാണണം എന്നാഗ്രഹിക്കുന്ന സഹോദരിമാരെക്കൂടി എനിക്ക് കാണണമെന്നുണ്ട്. നിങ്ങൾ ആന്തരികമായ ചർച്ചകളിൽ എസ്.എസ്.എഫ് അത്തരമൊരു പുരോഗമനപരമായ ഒരു ചുവടുവെപ്പ് നടത്തണമെന്ന് നിങ്ങളുടെ സഹോദരൻ എന്ന നിലയ്ക്ക് വിനീതമായി നടത്തുകയാണ്.

    സ്ത്രീകൾ അവർ കൂടി വരട്ടെ, അങ്ങനെ ഈ സന്തോഷങ്ങളിൽ, ഈ സർഗാത്മകതകളിൽ അവർക്കൂടി ഭാഗവാക്കാകട്ടെ. അവർ കൂടി പുലരുന്ന ഒരു സമാനതയുടെ, സാഹോദര്യത്തിന്റെ ലോകം പുലരട്ടെ എന്നു പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Manjery ssf sahithyolsav subhash chandran
    Latest News
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.