Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    • ചാര്‍മിനാറിന് സമീപം തീപിടിത്തം, 8 പേര്‍ മരിച്ചു
    • എഫ്.എ കപ്പും തോറ്റു; സിറ്റിക്ക് ഈ സീസണിൽ ട്രോഫിയില്ല
    • മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകൾ നടത്തി
    • ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ‘വിയോജിപ്പുകളാണ് ജനാധിപത്യം’; എസ്.എസ്.എഫിനെ വിധിക്കാൻ ഇറങ്ങിയവരോട്…

    മുഹമ്മദലി കിനാലൂർBy മുഹമ്മദലി കിനാലൂർ06/09/2024 Latest Articles Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എസ്.എസ്.എഫ് സാഹിത്യോത്സവിലെ സ്ത്രീ സാന്നിധ്യം ഇല്ലാത്തത് ചൂണ്ടിക്കാട്ടി യുവസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ അതോടുള്ള പഴയ ഒരു എസ്.എസ്.എഫ് നേതാവിന്റെ പ്രതികരണം.

    എല്ലാവരും ‘നമ്മുടെ ആളുകളായി’ മാറണമെന്നോ, ഈ രാഷ്ട്രം തന്നെ നമ്മുടെ ആൾക്കാർ മാത്രമുള്ളതായി മാറണമെന്നോ ചിന്തിക്കുന്നവരല്ല എസ് എസ് എഫുകാർ. വിയോജിപ്പുകളുടെ തലയറുക്കുന്ന പ്രത്യയശാസ്ത്രമല്ല എസ് എസ് എഫ് പിന്തുടരുന്നത്. സച്ചിദാനന്ദൻ മുതൽ ഗോപീകൃഷ്ണൻ വരെയുള്ള, എസ് എസ് എഫ് വേദികളിൽ പങ്കെടുക്കുന്നവർ മുഴുവൻ അവിടെ വന്ന് സംഘാടകരെ സുഖിപ്പിച്ചു പോകണമെന്നും എസ് എസ് എഫ് ചിന്തിക്കില്ലെന്നും എഴുത്തുകാരനും അധ്യാപകനുമായ മുഹമ്മദലി കിനാലൂർ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം:

    പല മട്ടിൽ ചിന്തിക്കുകയും പല പാട് വിശ്വാസം സൂക്ഷിക്കുകയും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. എല്ലാവരും തുല്യ അഭിപ്രായത്തിലേക്ക് എത്തിയതിനു ശേഷമേ തമ്മിൽ മിണ്ടാവൂ എന്നതല്ല, അഭിപ്രായഭേദങ്ങൾ ഉണ്ടായിരിക്കെ തന്നെ വിശ്വാസങ്ങളും മൂല്യങ്ങളും പരസ്പരം മാനിച്ചുകൊണ്ട് ഒരുമിച്ചു നിൽക്കാവുന്ന ഇടങ്ങളിൽ പരമാവധി ചേർന്ന് നിൽക്കുക. അതാണ് നമ്മുടെ രാഷ്ട്രീയ കാലം നമ്മോട് ആവശ്യപ്പെടുന്നത്. അതിൽ പരിഹാസ്യമായി ഒന്നുമില്ല.

    സുഭാഷ് ചന്ദ്രൻ എസ് എസ് എഫ് വേദിയിൽ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞു. എസ് എസ് എഫുകാർ അദ്ദേഹത്തെ വിചാരണ ചെയ്തില്ല, കൂക്കിയില്ല, പരിഹസിച്ചില്ല. സമൂഹമാധ്യമങ്ങളിൽ പോലും ആരും അധിക്ഷേപവുമായി വന്നില്ല. എസ് എസ് എഫ് വേദിയിൽ നാളെയും സ്ത്രീകൾ ഉണ്ടാകില്ല. അതിൽ പ്രതിഷേധിച്ച് സുഭാഷ് ചന്ദ്രനോ മറ്റാരെങ്കിലുമൊ എസ് എസ് എഫ് വേദിയിലേക്കില്ല എന്ന് തീരുമാനിച്ചാൽ അത് അവരുടെ സ്വാതന്ത്ര്യം. അതിന്റെ പേരിലും അദ്ദേഹത്തെ ഭർൽസിക്കാൻ പോകില്ല.

    ഒരു എഴുത്തുകാരൻ എന്ന നിലക്ക് ഇനിയും അദ്ദേഹത്തെ എസ് എസ് എഫ് ക്ഷണിച്ചേക്കും. അദ്ദേഹം എസ് എസ് എഫ് വേദിയിൽ വന്ന് ഒരു പരാമർശം നടത്തിയാൽ പ്രവർത്തകരുടെ ആദർശം മുഴുവൻ ഒലിച്ചുപോകും എന്ന പേടി എസ് എസ് എഫിനില്ല. അദ്ദേഹത്തെ സുന്നി പണ്ഡിതൻ ആയി കണ്ടല്ല പരിപാടിക്ക് ക്ഷണിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടിൽ ജീവിക്കുന്നു, എസ് എസ് എഫ് സുന്നി നിലപാടിൽ പ്രവർത്തിക്കുന്നു. അതിൽ വിയോജിപ്പുകളുടെ ധാരാളം ഘടകങ്ങളുണ്ട്. അപ്പോഴും അദ്ദേഹത്തെ ക്ഷണിക്കാൻ എസ് എസ് എഫിന് ഒരു കാരണം മതി, അദ്ദേഹം മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്ന എഴുത്തുകാരനാണ്. ഈയൊരു പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ സുന്നി വിരോധിയോ ഇസ്‌ലാം വിരുദ്ധനോ ആയി ചിത്രീകരിക്കാൻ ഒരു എസ് എസ് എഫുകാരനും മിനക്കെടില്ല.

    നാളെ അദ്ദേഹം പരിപാടിക്ക് വന്നാലും ഇല്ലെങ്കിലും മതനിരപേക്ഷ പക്ഷത്തു നിൽക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലക്ക് അദ്ദേഹത്തോടുള്ള സ്‌നേഹാദരം തുടരുകയും ചെയ്യും. എല്ലാവരും ‘നമ്മുടെ ആളുകളായി’ മാറണമെന്നോ, ഈ രാഷ്ട്രം തന്നെ നമ്മുടെ ആൾക്കാർ മാത്രമുള്ളതായി മാറണമെന്നോ ചിന്തിക്കുന്നവരല്ല എസ് എസ് എഫുകാർ. വിയോജിപ്പുകളുടെ തലയറുക്കുന്ന പ്രത്യയശാസ്ത്രമല്ല എസ് എസ് എഫ് പിന്തുടരുന്നത്. സച്ചിദാനന്ദൻ മുതൽ ഗോപീകൃഷ്ണൻ വരെയുള്ള, എസ് എസ് എഫ് വേദികളിൽ പങ്കെടുക്കുന്നവർ മുഴുവൻ അവിടെ വന്ന് സംഘാടകരെ സുഖിപ്പിച്ചു പോകണം എന്ന് എസ് എസ് എഫ് ഭാരവാഹികൾ, പ്രവർത്തകർ ചിന്തിക്കില്ല എന്ന് പഴയ എസ് എസ് എഫുകാരനായ എനിക്കുറപ്പുണ്ട്. വിയോജിപ്പുകളാണ് ജനാധിപത്യം എന്ന് എസ് എസ് എഫുകാരോളം നന്നായി അറിയുന്ന വിദ്യാർത്ഥി സംഘടന കേരളത്തിൽ വേറെയുണ്ടാകില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post muhammed ali kinaloor ssf sahithyolsav
    Latest News
    വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    18/05/2025
    ചാര്‍മിനാറിന് സമീപം തീപിടിത്തം, 8 പേര്‍ മരിച്ചു
    18/05/2025
    എഫ്.എ കപ്പും തോറ്റു; സിറ്റിക്ക് ഈ സീസണിൽ ട്രോഫിയില്ല
    18/05/2025
    മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകൾ നടത്തി
    18/05/2025
    ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version