ന്യൂഡല്‍ഹി: ഇടംകൈ ബാറ്റിങിന്റെ പര്യായമായ ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ഓപ്പണറായ താരം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആഭ്യന്തര മത്സരങ്ങളിലും കളിക്കില്ലെന്ന് 38കാരനായ ധവാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ നിരവധി വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച താരത്തിന് പലപ്പോഴും ടീം സ്‌ക്വാഡില്‍ ഇടം ലഭിക്കാറില്ല. 2010ലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധവാന്‍ പറഞ്ഞു.ഏകദിന ഫോര്‍മാറ്റിലായിരുന്നു ധവാന്‍ ഏറ്റവും തിളങ്ങിയത്.
2004ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളോടെ 505 റണ്‍സടിച്ചാണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത്. എന്നാല്‍ താരബാഹുല്യം ഉള്ള ടീമിലെ ശക്തമായ മത്സരം കാരണം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റത്തിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവന്നു. ഡിസംബര്‍ 2022ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. 2021 ജൂലൈയില്‍ അവസാന രാജ്യാന്തര ട്വന്റി 20 കളിച്ചു. 2018ന് ശേഷം ടെസ്റ്റ് ശിഖര്‍ ധവാന്‍ കളിച്ചിരുന്നില്ല. 2015 ലോകകപ്പില്‍ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 137 റണ്‍സടിച്ചതാണ് ധവാന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്.
ഏകദിനത്തില്‍ 2010ലും 20-20യില്‍ 2011ലും ടെസ്റ്റില്‍ 2013ലുമാണ് ധവാന്‍ അരങ്ങേറ്റം കുറിച്ചത്. 167 ഏകദിനങ്ങളില്‍ 91.35 സ്‌ട്രൈക്ക്‌റേറ്റില്‍ 17 സെഞ്ചുറികളോടെ 6793 റണ്‍സ് അടിച്ചു. 34 ടെസ്റ്റുകളില്‍ നിന്ന് ഏഴ് സെഞ്ചുറികളോടെ 2315 റണ്‍സ് നേടി. 68 രാജ്യാന്തര 20- 20 മല്‍സരങ്ങളില്‍ 1392 റണ്‍സ് നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് ശിഖര്‍ ധവാനുണ്ട്. 222 മത്സരങ്ങളില്‍ 35.07 ശരാശരിയിലും 127.12 സ്‌ട്രൈക്ക് റേറ്റിലും 6768 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 51 ഫിഫ്റ്റികളും സഹിതമാണിത്. , വെര്‍നോണ്‍ ഫിലാണ്ടര്‍ തുടങ്ങിയ പേസ് നിരയ്‌ക്കെതിരെയായിരുന്നു ഈ സെഞ്ചുറി.