- ഹേമ കമ്മിറ്റി റിപോർട്ടിൽ ആദ്യ രണ്ടു വിക്കറ്റ് തെറിച്ചു,
കൊച്ചി: ഗുരുതരമായ ലൈംഗികാരോപണത്തിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തും രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജിക്കത്ത് നൽകി. സാംസ്കാരിക മന്ത്രിക്കാണ് രഞ്ജിത്ത് രാജി സമർപ്പിച്ചത്. യുവ നടിയുടെ ആരോപണത്തെ തുടർന്നാണ് രാജിയെന്ന് സിദ്ദിഖ് തന്നെ പ്രതികരിച്ചു. - യുവനടിയും മോഡലുമായ രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇവരുടെ ആരോപണങ്ങളിൽ പോലീസ് കേസെടുക്കാനാണ് സാധ്യത. സിനിമ മോഹിച്ചെത്തിയ തന്നെ ചെറുപ്രായത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇയാൾ കൊടും ക്രിമിനലാണെന്നും നടി ആരോപിച്ചിരുന്നു. അന്ന് താൻ പരാതിപ്പെട്ടപ്പോൾ മാതാപിതാക്കൾ ഒഴികെ ആരും കൂടെ നിന്നില്ലെന്നും നടി പറഞ്ഞിരുന്നു.
- ബംഗാളി നടിയെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണത്തിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group