ജിദ്ദ – സൗദിയില്‍ സ്വദേശി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്‌കരിച്ചു. പുതുക്കിയ നിയമം അടുത്ത വര്‍ഷാദ്യം പ്രാബല്യത്തില്‍വരും. നിക്ഷേപം നിയന്ത്രിക്കാനും അത് നിയമപരമായി വിനിയോഗിക്കാനും ബിസിനസ് നടത്താന്‍ ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കാനും രാജ്യത്തിനകത്തും പുറത്തേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം അടക്കം എട്ടു അടിസ്ഥാന അവകാശങ്ങള്‍ പുതിയ നിയമം വിദേശ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
നിക്ഷേപ മന്ത്രാലയം പുതുതായി ആരംഭിക്കുന്ന ദേശീയ നിക്ഷേപക രജിസ്ട്രിയല്‍ വിദേശ നിക്ഷേപകര്‍ സൗദിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തെ മുഴുവന്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന സമഗ്ര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിഭവങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിച്ച നിയമം സഹായിക്കും.
സൗദിയില്‍ നിക്ഷേപത്തിന്റെ ഭാവിക്ക് ഈ നിയമം വഴിയൊരുക്കുന്നുവെന്നും വ്യക്തമായ അവകാശങ്ങളിലൂടെയും ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നും നിക്ഷേപ മന്ത്രാലയം പറഞ്ഞു.
സൗദി അറേബ്യ സ്വീകരിച്ച നിരവധി വികസന നടപടികളുടെ തുടര്‍ച്ചയാണ് പരിഷ്‌കരിച്ച നിക്ഷേപ നിയമമെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദി, വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത നിയമം സ്ഥിരീകരിക്കുന്നു. നിക്ഷേപ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സൗദി-വിദേശ നിക്ഷേപകരെ ഒരുപോലെ അഭിസംബോധന ചെയ്യുന്ന ഒരു സംയോജിത നിക്ഷേപ നിയമം നിര്‍മിക്കുന്നതിന് ഏകദേശം 25 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിദേശ നിക്ഷേപ നിയമം പുനഃപരിശോധിക്കേണ്ടത് ആവശ്യമായി വന്നു.
വിഷന്‍ 2030 പ്രഖ്യാപിച്ചതു മുതല്‍ നിക്ഷേപ അന്തരീക്ഷവുമായി ബന്ധപ്പെട്ട നിയമനിര്‍മാണ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായി നിരവധി പുതിയ നിയമങ്ങള്‍ രാജ്യം പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപ നിയമത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ഒരു വിശിഷ്ട ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും സഹായിക്കും. ആഗോള തലത്തില്‍ രാജ്യത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 800 ലേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ടെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.