ദമാം: രണ്ടു ബാലന്മാരെ തട്ടിക്കൊണ്ടുപോവുകയും ഒരു ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം കുട്ടികളെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആദില്‍ ബിന്‍ സിയാദ് ബിന്‍ അബ്ദുല്ല ആലുശായിഅ് അല്അംരിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്കും സൗദിയില്‍ ഇന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ വധശിക്ഷ നടപ്പാക്കി. ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ജോര്‍ദാനി തഹ്സീന് അബ്ദുറഹ്മാന് മുഹമ്മദ് ബനാത്തിന് അല്‍ജൗഫിലും സോമാലിയക്കാരായ മുഖ്താര്‍ മുഅല്ലിം അബ്ദി മുഹമ്മദിനും സകരിയ യഹ്യ മുഹ്സിന് അബ്ദുല്ലക്കും നജ്റാനിലുമാണ് ശിക്ഷ നടപ്പാക്കിയത്.