Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    • യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    • സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    • സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    • ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രം പോംവഴി, ശക്തമായ നടപടി വേണമെന്ന് റിയാദ് പ്രഖ്യാപനം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്30/04/2024 Latest Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല കമ്മിറ്റിയും യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും പ്രതിനിധികളും റിയാദില്‍ യോഗം ചേരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: അന്താരാഷ്ട്ര നിയമത്തിനും അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പശ്ചിമേഷ്യയില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ വിശ്വസനീയവും മാറ്റാനാവത്തതുമായ പാതയിലേക്ക് സമഗ്ര സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് ഗാസ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല കമ്മിറ്റിയും യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.

    ഗാസ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനാവശ്യമായ നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം, ഉടനടി വെടിനിര്‍ത്തല്‍ കരാറിലെത്താനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനും കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏകപക്ഷീയമായ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണ പ്രകടിപ്പിച്ചു. വിനാശകരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കണമെന്ന് റിയാദ് പ്രഖ്യാപനം ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാന്‍ രാഷ്ട്രീയ പാതയിലേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്നും പ്രഖ്യാപനം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട ശ്രദ്ധേയമായ നടപടികള്‍ മന്ത്രിമാര്‍ വിശകലനം ചെയ്തു. ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും നിലപാടുകള്‍ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ അംഗീകരിക്കുന്ന വിഷയവും ഈ അംഗീകാരത്തിന്റെ സമയവും സന്ദര്‍ഭവും യോഗം വിശകലനം ചെയ്തു.

    സ്ഥിരതയും സുരക്ഷിതത്വവും സമാധാനവും സഹകരണവും നിലനില്‍ക്കുന്ന മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാധാരണ ബന്ധത്തിന് വഴിയൊരുക്കുന്ന നിലക്ക് ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും ഇസ്രായിലിന്റെയും മേഖലയുടെയും സുരക്ഷിതത്വവും നിറവേറ്റുന്ന ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍, അറബ് സമാധാന പദ്ധതി, മറ്റു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര നിയമത്തിനും അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നാടപ്പാക്കാന്‍ വിശ്വസനീയവും മാറ്റാനാവാത്തതുമായ പാതയിലേക്ക് സമഗ്ര സമീപനം സ്വീകരിക്കല്‍ അനിവാര്യമാണ്.

    ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണ ശ്രമങ്ങള്‍ക്കുള്ള പിന്തുണ ഊര്‍ജിതമാക്കേണ്ടതിന്റെയും പുതിയ ഫലസ്തീന്‍ ഗവണ്‍മെന്റിനെ പിന്തുണക്കേണ്ടതിന്റെയും ആവശ്യകത പ്രഖ്യാപനം ഊന്നിപ്പറഞ്ഞു. കിഴക്കന്‍ ജറൂസലമും ഗാസയും ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ ഒരൊറ്റ ഫലസ്തീന്‍ ഗവണ്‍മെന്റ് ഉണ്ടാകേണ്ടത് വളരെ പ്രധാനമാണെന്നും റിയാദ് പ്രഖ്യാപനം പറഞ്ഞു.

    സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍വേ, ബഹ്‌റൈന്‍, പോര്‍ച്ചുഗല്‍, യൂറോപ്യന്‍ യൂനിയന്‍, അള്‍ജീരിയ, ജോര്‍ദാന്‍, ജര്‍മനി, യു.എ.ഇ, സ്‌പെയിന്‍, അയര്‍ലന്റ്, ഇറ്റലി, ബെല്‍ജിയം, തുര്‍ക്കി, സ്ലോവേനിയ, ഫ്രാന്‍സ്, ഫലസ്തീന്‍, ഖത്തര്‍, ഈജിപ്ത്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെയും അറബ് ലീഗിന്റെയും വിദേശ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Palastine Riyadh summit
    Latest News
    യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    11/03/2026
    യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    11/03/2026
    സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    11/03/2026
    സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    11/03/2026
    ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    11/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version