Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു, പ്രവാസികളടക്കം ഏഴുപേരെ പോലീസ് പിടികൂടി
    • ഇന്ത്യയില്‍ നിക്ഷേപ വ്യവസ്ഥകളില്‍ സൗദി ഫണ്ടിന് ഇളവുകള്‍ അനുവദിക്കുന്നു
    • ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
    • ഇത്തവണ 35 ഭാഷകളില്‍ അറഫ ഖുതുബ വിവര്‍ത്തനം
    • മലയാളി സലാലയില്‍ കുഴഞ്ഞുവീണു മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കെട്ടിട നിർമാണ ഫീസ് കുറച്ചതിന് മുൻകാല പ്രാബല്യം; അധികമായി പിരിച്ച തുക തിരികെ നല്കാൻ ഓൺലൈൻ സംവിധാനം

    ReporterBy Reporter24/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചത് മുൻകാല പ്രാബല്യത്തോടെയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പുതിയ നിരക്കിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും അധികമായി ഈടാക്കിയ തുക തിരിച്ചു നൽകുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
    തിരിച്ചു നൽകാൻ കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ് വഴിയും ഓൺലൈൻ സംവിധാനം ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കി.
    പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ കെട്ടിട നിർമാണത്തിനുള്ള ഫീസ് അതിഭീമമായ തോതിൽ സർക്കാർ കൂട്ടിയത് തിരിച്ചടിയായത്‌ തെരഞ്ഞെടുപ്പിലെ പരാജയത്തോടെയാണ് സി.പി.എമ്മിന് മനസ്സിലായത്. പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ, ജില്ലാ-സംസ്ഥാന ഘടകങ്ങളിൽ ഇതിനെതിരേ രൂക്ഷമായ വിമർശം ഉയർന്നതോടെ ഫീസ് കുറയ്ക്കാൻ സി.പി.എം നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ ഇന്ന് തീരുമാനിക്കുകയാണുണ്ടായത്.
    ഇതോടെ, 60 ശതമാനം വരെയാണ് ഫീസിലുണ്ടാവുന്ന കുറവ്. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്ത് 1 മുതലാണ് നിലവിൽ വരികയെന്നും വകുപ്പ് മന്ത്രി രാവിലെ അറിയിച്ചിരുന്നു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.
    ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറച്ചപ്പോൾ, മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയുമായാണ് കുറച്ചത്. 151 മുതൽ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്‌ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറച്ചത്.
    300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായും മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ഉം ആയി കുറയും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    building construction fees mb rajesh Online refund
    Latest News
    സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു, പ്രവാസികളടക്കം ഏഴുപേരെ പോലീസ് പിടികൂടി
    30/05/2025
    ഇന്ത്യയില്‍ നിക്ഷേപ വ്യവസ്ഥകളില്‍ സൗദി ഫണ്ടിന് ഇളവുകള്‍ അനുവദിക്കുന്നു
    30/05/2025
    ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
    30/05/2025
    ഇത്തവണ 35 ഭാഷകളില്‍ അറഫ ഖുതുബ വിവര്‍ത്തനം
    30/05/2025
    മലയാളി സലാലയില്‍ കുഴഞ്ഞുവീണു മരിച്ചു
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version