കൊച്ചി: കേന്ദ്ര ബജറ്റിന്റെ പ്രതിഫലനമെന്നോണം സ്വർണവിലയിൽ വീണ്ടും ആശ്വാസം. സ്വർണത്തിന് ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 രൂപയായി.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെയും വില കുറയുമെന്നു കരുതിയെങ്കിലും വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നത്തെ കുറവോടെ ബജറ്റിനു ശേഷം വിലയിലുണ്ടായ ഇടിവ് 2760 രൂപയായി.
15 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കിയ നടപടിയെ സ്വർണ വ്യാപാരികളും ഉപയോക്താക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽനിന്ന് സർവ്വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് സ്വർണക്കള്ളക്കടത്തിന്റെ ഒഴുക്കിനും കുറവുണ്ടാക്കും. ഒപ്പം സമൂഹത്തിൽ സാധാരണക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സ്വർണത്തിനുണ്ടായ കുറവ് വലിയൊരളവിൽ ആശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group